Quantcast

വടകരയിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സി.പി.എം അവലോകന യോഗം

മണ്ഡലത്തിൽ ചുമതലയുള്ള നേതാക്കൾ യോഗത്തിൽ പങ്കെടുത്തു.

MediaOne Logo

Web Desk

  • Updated:

    2024-04-13 07:13:51.0

Published:

13 April 2024 12:26 PM IST

CPM review meeting
X

കോഴിക്കോട്: വടകരയിൽ സ്വകാര്യ ഹോട്ടലിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സി.പി.എം അടിയന്തര അവലോകന യോഗം ചേർന്നു. പ്രചാരണം അവസാനഘട്ടത്തിലേക്ക് പ്രവേശിക്കുമ്പോഴാണ് പ്രമുഖ നേതാക്കൾ പങ്കെടുത്ത അസാധാരണ അവലോകന യോഗം ചേർന്നത്. വടകര മണ്ഡലം സ്ഥാനാർഥി കെ.കെ ശൈലജ, മന്ത്രി മുഹമ്മദ് റിയാസ്, ടി.പി രാമകൃഷ്ണൻ, പി.ജയരാജൻ, പി.ശശി, പി. സതീദേവി, സ്പീക്കർ എ.എൻ ഷംസീർ, പി.മോഹനൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

നടന്നത് പതിവ് അവലോകനം മാത്രമാണെന്ന് സ്ഥാനാർഥി കെ. കെ ശൈലജ പറഞ്ഞു. സംസ്ഥാനത്തെ ഏറ്റവും ശ്രദ്ധേയമായ മൽസരം നടക്കുന്ന വടകരയിലെ പ്രചാരണാവലോകനത്തിന് മുഖ്യമന്ത്രി എത്തിയത് അസാധാരണമാണ്. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനാണ് അവലോകന യോഗങ്ങളിൽ പങ്കെടുക്കാറുള്ളത്. 15 വർഷത്തിന് ശേഷം മണ്ഡലം തിരിച്ചു പിടിക്കാൻ കെ.കെ ശൈലജയെ നിയോഗിച്ച സി.പി.എമ്മിന് യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ സൃഷ്ടിക്കുന്ന ഓളം തലവേദന സൃഷ്ടിച്ചിട്ടുണ്ട്. അടുക്കും ചിട്ടയുമായി നടക്കുന്ന എൽ.ഡി.എഫിന്റെ പതിവ് പ്രചാരണ രീതികളിൽ വരുത്തേണ്ട മാറ്റം, പാനൂർ ബോംബ് സ്ഫോടനം ആയുധമാക്കുന്ന യു.ഡി.എഫിനെതിരെയുള്ള പ്രത്യാക്രമണം എന്നിവ യോഗത്തിൽ ചർച്ചയായതായാണ് സൂചന.

TAGS :

Next Story