Quantcast

"സംഘർഷത്തിന് പോകുമ്പോൾ ഇത് പോലെ ഉണ്ടാകും"; ഷാഫി പറമ്പിലിനെതിരായ പൊലീസ് അതിക്രമത്തെ ന്യായീകരിച്ച് എം.വി. ഗോവിന്ദൻ

"യുഡിഎഫ് സർക്കാർ ഭരിക്കുമ്പോൾ പട്ടിയെ തല്ലുപോലെയാണ് പൊലീസ് ഇടതുപക്ഷ പ്രവർത്തകരെ തല്ലിയത്"

MediaOne Logo

Web Desk

  • Updated:

    2025-10-11 16:02:17.0

Published:

11 Oct 2025 5:12 PM IST

M V Govindan
X

എം വി ഗോവിന്ദൻ  

പാലക്കാട്: ഷാഫി പറമ്പിൽ എംപിക്കെതിരായ പൊലീസ് അതിക്രമത്തെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. '' സംഘർഷത്തിന് പോകുമ്പോൾ ഇതുപോലെ ഉണ്ടാകുമെന്ന് മനസിലാക്കണം. അത് നേരിടാൻ ഉള്ള തൻ്റെടം വേണം. ആദ്യമായി ഉണ്ടാകുന്ന കാര്യം പോലെയാണ് ഇതെല്ലാം അവതരിപ്പിക്കുന്നത്. യുഡിഎഫ് സർക്കാർ ഭരിക്കുമ്പോൾ പി. കരുണാകരൻ , എ.പി.അബ്ദുള്ള കുട്ടി അടക്കമുള്ള എം. പിമാർക്ക് മർദനം ഏറ്റിട്ടുണ്ട്. പട്ടിയെ തല്ലുന്നപോലെയാണ് അന്ന് പൊലീസ് ഇടതുപക്ഷ പ്രവർത്തകരെ തല്ലിയത് " എന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.

TAGS :

Next Story