Quantcast

പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വോട്ടുചെയ്തു: ചേലക്കരയിൽ നടപടിയുമായി സിപിഎം

വിപ്പ് ലംഘിച്ച രാമചന്ദ്രനെ അയോഗ്യനാക്കാനും തീരുമാനം

MediaOne Logo

Web Desk

  • Published:

    29 Dec 2025 8:35 PM IST

പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വോട്ടുചെയ്തു: ചേലക്കരയിൽ നടപടിയുമായി സിപിഎം
X

തൃശൂർ: ചേലക്കരയിൽ യുഡിഎഫിന് വോട്ട് ചെയ്ത പി.എൻ രാമചന്ദ്രനെ പാർട്ടിയിൽ നിന്ന് പുറത്താക്കി സിപിഎം. പഞ്ചായത്ത് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിലാണ് എൽഡിഎഫ് അംഗം യുഡിഎഫിന് വോട്ടുചെയ്തത്.

എൽഡിഎഫ് 12, യുഡിഎഫ് 12 എന്നിങ്ങനെയായിരുന്നു കക്ഷിനില. എൽഡിഎഫ് അംഗം രാമചന്ദ്രൻ്റെ വോട്ടിലാണ് യുഡിഎഫിന് പ്രസിഡൻ്റ് സ്ഥാനം ലഭിച്ചത്. അബദ്ധം പറ്റിയതാണെന്ന മറുപടി തൃപ്തികരമല്ലെന്ന് കാണിച്ചാണ് സിപിഎം നടപടി. വിപ്പ് ലംഘിച്ച രാമചന്ദ്രനെ അയോഗ്യനാക്കാനും തീരുമാനം.

അതേസമയം, തിരുവനന്തപുരം നാവായിക്കുളത്തെ് യുഡിഎഫിന്റെ വൈസ് പ്രസിഡന്റ് റീന ഫസൽ രാജി അറിയിച്ച് സെക്രട്ടറിക്ക് കത്തയച്ചു. പാർട്ടി നേതൃത്വം പറഞ്ഞതനുസരിച്ചാണ് രാജി. കോൺഗ്രസ് അംഗം എൽഡിഎഫ് പിന്തുണയിൽ പ്രസിഡന്റായതിനെ തുടർന്നാണ് കോൺ​ഗ്രസ് തീരുമാനം. പ്രസിഡന്റ് സ്ഥാനത്തിന് കോൺ​ഗ്രസ് തർക്കമുണ്ടായിരുന്നു. ഇതേ തുടർന്നാണ് അട്ടിമറി നടന്നത്.

TAGS :

Next Story