Quantcast

തലശ്ശേരി ഇരട്ടക്കൊലകേസ് പ്രതികളെ സി.പി.എം സംരക്ഷിക്കില്ല: പി.ജയരാജന്‍

പാർട്ടി തീരുമാനം നടപ്പാക്കാൻ ലഹരിക്കെതിരെ പ്രവർത്തിച്ചവരാണ് കൊല്ലപ്പെട്ടതെന്നും പി.ജയരാജൻ മീഡിയവണിനോട് പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2022-11-25 06:45:26.0

Published:

25 Nov 2022 12:14 PM IST

തലശ്ശേരി ഇരട്ടക്കൊലകേസ് പ്രതികളെ സി.പി.എം സംരക്ഷിക്കില്ല: പി.ജയരാജന്‍
X

കണ്ണൂര്‍: തലശ്ശേരി ഇരട്ടക്കൊലകേസ് പ്രതികളെ സി.പി.എം സംരക്ഷിക്കില്ലെന്ന് പി.ജയരാജൻ. പ്രതികൾ ഏതെങ്കിലും പരിപാടിയിൽ പങ്കെടുത്തിട്ടുണ്ടാകാം. പാർട്ടി തീരുമാനം നടപ്പാക്കാൻ ലഹരിക്കെതിരെ പ്രവർത്തിച്ചവരാണ് കൊല്ലപ്പെട്ടതെന്നും പി.ജയരാജൻ മീഡിയവണിനോട് പറഞ്ഞു.

അതേസമയം പ്രതികളെല്ലാം സി.പി.എം പ്രവർത്തകരാണെന്ന് ഡി.സി.സി പ്രസിഡന്‍റ് മാർട്ടിൻ ജോർജ് ആരോപിച്ചു . പ്രധാന പ്രതി പാറായി ബാബു മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതിയാണ്. സി.പി.എം തണലിലാണ് ലഹരി മാഫിയ വളരുന്നെതന്നും മാർട്ടിൻ ജോർജ് കുറ്റപ്പെടുത്തി.

കേസില്‍ പ്രതികൾ ഉപയോഗിച്ച ആയുധം കണ്ടെടുത്തു. അഞ്ചാം പ്രതി സന്ദീപിന്‍റെ പിണറായിലെ വീടിന് സമീപത്ത് നിന്നാണ് ആയുധം കണ്ടെത്തിയത്. പ്രതികൾ സഞ്ചരിച്ച ഓട്ടോറിക്ഷയും കണ്ടെത്തി. പ്രതികളുമായി തെളിവെടുപ്പ് പുരോഗമിക്കുകയാണ്.

TAGS :

Next Story