Quantcast

'കുഞ്ഞാലിക്കുട്ടി പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്ത് നിന്ന് മാറണം'; യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ലീഗ് നേതൃത്വത്തിന് രൂക്ഷ വിമര്‍ശനം

കുന്ദമംഗലം, പട്ടാമ്പി, തിരുവമ്പാടി, പേരാമ്പ്ര സീറ്റുകളുടെ കാര്യത്തില്‍ നേതൃത്വത്തിന് വീഴ്ചയുണ്ടായി.

MediaOne Logo

Web Desk

  • Published:

    23 Jun 2021 4:20 AM GMT

കുഞ്ഞാലിക്കുട്ടി പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്ത് നിന്ന് മാറണം; യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ലീഗ് നേതൃത്വത്തിന് രൂക്ഷ വിമര്‍ശനം
X

മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ മുസ്‌ലിം ലീഗ് നേതൃത്വത്തിന് രൂക്ഷ വിമര്‍ശനം. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം നടന്ന ആദ്യ സെക്രട്ടേറിയറ്റ് യോഗത്തിലാണ് ലീഗ് നേതൃത്വത്തിനെതിരെ മണിക്കൂറുകള്‍ നീണ്ട വിമര്‍ശനമുയര്‍ന്നത്.

തോല്‍വിയുടെ പൂര്‍ണ ഉത്തരവാദിത്തം ഉന്നതാധികാര സമിതിക്കാണെന്ന് യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. ഓഹരിക്കച്ചവടം നടത്തുന്ന പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഡയരക്ടര്‍മാരെപ്പോലെയാണ് ലീഗ് ഉന്നതാധികാര സമിതിയംഗങ്ങള്‍ പെരുമാറുന്നത്. പാര്‍ട്ടിയില്‍ അടിമുടി അഴിച്ചുപണി വേണം. ഇഷ്ടക്കാരെ തിരുകിക്കയറ്റിയും പ്രതിഷേധക്കാരെ അക്കോമെഡേറ്റ് ചെയ്തുമുള്ള രീതി അംഗീകരിക്കാനാവില്ലെന്നും യൂത്ത് ലീഗ് നേതാക്കള്‍ പറഞ്ഞു.

കുന്ദമംഗലം, പട്ടാമ്പി, തിരുവമ്പാടി, പേരാമ്പ്ര സീറ്റുകളുടെ കാര്യത്തില്‍ നേതൃത്വത്തിന് വീഴ്ചയുണ്ടായി. ഗൃഹപാഠം ചെയ്യാതെ തെരഞ്ഞെടുപ്പിനെ നേരിട്ടതാണ് തോല്‍വിക്ക് കാരണം. നേതാക്കള്‍ സ്വന്തം സീറ്റ് തരപ്പെടുത്താന്‍ ശ്രമിച്ചത് തിരിച്ചടിയായെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.

സെക്രട്ടേറിയറ്റ് യോഗത്തിന് പിന്നാലെ ഇന്ന് സംസ്ഥാന പ്രവര്‍ത്തക സമിതിയും ചേരുന്നുണ്ട്. ഉന്നതാധികാര സമിതിക്കെതിരെ നേരത്തെ കെ.എം ഷാജി പരസ്യമായി രംഗത്ത് വന്നിരുന്നു.

TAGS :

Next Story