കോടി കോടി ലാൽ സലാം; വി.എസിനൊപ്പം നടന്ന് പുരുഷാരം
വലിയ മുദ്രാവാക്യങ്ങളുമായി ആയിരങ്ങളാണ് വി.എസിന് അന്തിമോപചാരം അർപ്പിക്കാൻ എകെജി സെന്ററിൽ എത്തിയത്

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി.എസ് അച്യുതാനന്ദൻ്റെ മൃതദേഹം എകെജി സെന്ററിൽ പൊതുദർശനത്തിനായി എത്തിച്ചു. വലിയ മുദ്രാവാക്യങ്ങളുമായി ആയിരങ്ങളാണ് വി.എസിന് അന്തിമോപചാരം അർപ്പിക്കാൻ എകെജി സെന്ററിൽ എത്തിയത്.
പാർട്ടി ജനറൽ സെക്രട്ടറി എം.എ ബേബി, മുഖ്യമന്ത്രി തുടങ്ങി നിരവധി നേതാക്കൾ എകെജി സെന്ററിലെത്തി. വലിയ ജനാവലിയാണ് എകെജി സെന്ററിന്റെ പരിസരത്തുയർന്നത്. ജനങ്ങളെ നിയന്ത്രിക്കാൻ വലിയ ബുദ്ധിമുട്ടുകൾ നേരിട്ടു.
എകെജി സെന്ററിലെ പൊതുദർശനത്തിന് ശേഷം മൃതദേഹം രാത്രി വീട്ടിലെത്തിക്കും. നാളെ രാവിലെ ഒമ്പതിന് സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ പൊതുദർശനമുണ്ടാകും. ഉച്ചക്ക് ശേഷം ആലപ്പുഴയിലേക്ക് കൊണ്ടുപോകും. ബുധൻ രാവിലെ സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതുദർശനത്തിനു ശേഷം ആലപ്പുഴ വലിയ ചുടുകാട്ടിൽ സംസ്‌കാരിക്കും.
ഇന്ന് 3.20ഓടെയായിരുന്നു മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി.എസ് അച്യുതാനന്ദൻ അന്തരിച്ചത്. കഴിഞ്ഞ മാസം 23-ാം തീയതിയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് വിഎസിനെ തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 102 വയസായിരുന്നു. 2006 മുതൽ 2011 വരെയുള്ള കാലയളവിലാണ് വിഎസ് കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നത്. മുഖ്യമന്ത്രി പദവിയിലിരുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് വി.എസ്. 2001-2006 കാലത്ത് പ്രതിപക്ഷനേതാവുമായി. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാനായിരുന്നു.
Adjust Story Font
16

