കെ.ജെ ഷൈനിനെതിരായ സൈബർ ആക്രമണം; പൊലീസ് കേസെടുത്തു
തനിക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിലും ചില മാധ്യമങ്ങളിലും ഷൈനിനെതിരെ നടക്കുന്ന പ്രചരണങ്ങൾക്കെതിരെ ഷൈൻ പരാതി നൽകിയിരുന്നു

കൊച്ചി: കെ.ജെ ഷൈനിനെതിരായ സൈബർ ആക്രമണത്തിൽ ഷൈനിന്റെ മൊഴിയെടുത്തു. ആലുവ സൈബർ പൊലീസാണ് മൊഴിയെടുത്തത്. നേരത്തെ തനിക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിലും ചില മാധ്യമങ്ങളിലും ഷൈനിനെതിരെ നടക്കുന്ന പ്രചരണങ്ങൾക്കെതിരെ പരാതി നൽകിയിരുന്നു.
ഇടത് എംഎൽഎയുമായി ബന്ധപ്പെടുത്തി ഉയർന്ന സൈബർ പ്രചരണത്തിനെതിരെയാണ് മുഖ്യമന്ത്രിക്കും ഡിജിപിക്കും വനിതാ കമ്മീഷനും ഷൈൻ പരാതി നൽകിയത്. രാഷ്ട്രീയമായും വ്യക്തിപരമായും തകർക്കുക എന്ന ലക്ഷ്യംവെച്ചുള്ള നേറികെട്ട രാഷ്ട്രീയത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് സിപിഎം നേതാവ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചിരുന്നു.
ഷൈനിന്റെ പരാതിയിൽ എറണാകുളം റൂറൽ സൈബർ പൊലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചതിനുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. കെ.എം ഷാജഹാന്റെ യൂട്യൂബ് ചാനലായ 'പ്രതിപക്ഷം', മെട്രോ വാർത്താ പത്രം, കോൺഗ്രസ് പ്രാദേശിക നേതാവ് ഗോപാലകൃഷ്ണൻ എന്നിവരെയാണ് പ്രതിപട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസ്. റൂറൽ സൈബർ പൊലീസ് എസ്എച്ച്ഒ കേസ് അന്വേഷിക്കും.
Adjust Story Font
16

