Quantcast

ഉമ തോമസിനെതിരെ സൈബർ ആക്രമണം; എല്‍.ഡി.എഫ് പ്രവര്‍ത്തകരെന്ന് ആരോപണം

എല്ലാത്തരത്തിലുള്ള വ്യക്തിഹത്യകളും പുച്ഛിച്ച് തള്ളുകയാണെന്ന് ഉമ തോമസ് മീഡിയവണിനോട് പറഞ്ഞു

MediaOne Logo

Web Desk

  • Published:

    2 Jun 2022 12:58 PM IST

ഉമ തോമസിനെതിരെ സൈബർ ആക്രമണം; എല്‍.ഡി.എഫ് പ്രവര്‍ത്തകരെന്ന് ആരോപണം
X

കൊച്ചി: തൃക്കാക്കരയിലെ യു.ഡി.എഫ് സ്ഥാനാർഥി ഉമ തോമസിനെതിരെ സൈബർ ആക്രമണം. സൈബർ ആക്രമണത്തിന് പിന്നിൽ എല്‍.ഡി.എഫ് പ്രവർത്തകരാണെന്ന് ഉമ തോമസ് ആരോപിച്ചു. എല്ലാത്തരത്തിലുള്ള വ്യക്തിഹത്യകളും പുച്ഛിച്ച് തള്ളുകയാണെന്ന് ഉമ തോമസ് മീഡിയവണിനോട് പറഞ്ഞു.

സ്ഥാനാർഥിയായതിന് പിന്നാലെ തന്നെ സൈബർ ആക്രമണമുണ്ടായിരുന്നുവെന്ന് ഉമ തോമസ് പറഞ്ഞു. പി.ടി തോമസിന് ഉമ, ഭക്ഷണം മാറ്റിവയ്ക്കുന്നുവെന്ന് പറഞ്ഞതിനെ ചൊല്ലിയാണ് പിന്നീടുള്ള ആക്ഷേപം. പി.ടി മരിക്കുന്നതിന് മുമ്പ് വീട്ടിലെ മുല്ല വാടിയെന്ന് പറഞ്ഞതിനെയും സൈബർ ആക്രമണത്തിന് ഉപയോഗിക്കുന്നുണ്ട്.



TAGS :

Next Story