Quantcast

പാക് ക്രിക്കറ്റ് താരങ്ങളോടുള്ള ആരാധന പ്രമേയമാക്കി കവിത എഴുതിയതിന് യുവ കവിക്കെതിരെ സൈബറാക്രമണം; ഫേസ്ബുക്ക് അക്കൗണ്ട് പൂട്ടിച്ചു

മാധ്യമം ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച കവിതയുടെ പേരിൽ യുവ കവിയും പുകസ തിരുവനന്തപുരം ജില്ലാ ജോയിന്റ് സെക്രട്ടറിയുമായ എസ്. രാഹുലിനെതിരെയാണ് സംഘ്പരിവാർ പ്രൊഫൈലുകളുടെ സൈബറാക്രമണം.

MediaOne Logo

Web Desk

  • Published:

    25 Jun 2022 3:24 AM GMT

പാക് ക്രിക്കറ്റ് താരങ്ങളോടുള്ള ആരാധന പ്രമേയമാക്കി കവിത എഴുതിയതിന് യുവ കവിക്കെതിരെ സൈബറാക്രമണം; ഫേസ്ബുക്ക് അക്കൗണ്ട് പൂട്ടിച്ചു
X

കോഴിക്കോട്: പാക് ക്രിക്കറ്റ് താരങ്ങളോടുള്ള ആരാധന പ്രമേയമാക്കി കവിതയെഴുതിയതിന് കവിക്കെതിരെ സംഘ്പരിവാർ സൈബറാക്രമണം. മാധ്യമം ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച കവിതയുടെ പേരിൽ യുവ കവിയും പുകസ തിരുവനന്തപുരം ജില്ലാ ജോയിന്റ് സെക്രട്ടറിയുമായ എസ്. രാഹുലിനെതിരെയാണ് സംഘ്പരിവാർ പ്രൊഫൈലുകളുടെ സൈബറാക്രമണം.

മാസ് റിപ്പോർട്ടിങ് ചെയ്ത് രാഹുലിന്റെ ഫേസ്ബുക്ക് എക്കൗണ്ട് പൂട്ടിച്ചു. കവിത പോസ്റ്റ് ചെയ്തതിന് താഴെ തെറിവിളിയും അധിക്ഷേപവുമാണ്. കവിത രാജ്യവിരുദ്ധമാണെന്നാണ് ഇവരുടെ ആക്ഷേപം. കളിക്കാരെ സ്‌നേഹിക്കുന്നത് എങ്ങനെ രാജ്യവിരുദ്ധ പ്രവർത്തനമാകുമെന്നാണ് രാഹുൽ ചോദിക്കുന്നത്. സൈബറാക്രമണം രൂക്ഷമായതോടെ രാഹുലിന് പിന്തുണ പ്രഖ്യാപിച്ച് സാംസ്‌കാരിക പ്രവർത്തകരും രംഗത്ത് വന്നിട്ടുണ്ട്.

TAGS :

Next Story