Quantcast

മീഡിയവൺ വാർത്തയുടെ പേരിൽ എഡിറ്ററുടെ ഭാര്യക്ക് നേരെ സൈബർ ആക്രമണം; പരാതി നൽകി

എറണാകുളം പൊന്നുരുന്നി ജി.എൽ.പി സ്‌കൂൾ അധ്യാപികയായ പി. ജയലക്ഷ്മിയാണ് പൊലീസിൽ പരാതി നൽകിയത്.

MediaOne Logo

Web Desk

  • Updated:

    2023-09-06 10:53:48.0

Published:

6 Sept 2023 3:49 PM IST

cyber ​​attack on Mediaone news; school teacher lodged a complaint
X

കൊച്ചി: മീഡിയവൺ വാർത്തയുടെ പേരിൽ എഡിറ്ററുടെ ഭാര്യക്ക് നേരെ സൈബർ ആക്രമണം. എഡിറ്റർ പ്രമോദ് രാമന്റെ ഭാര്യയും എറണാകുളം പൊന്നുരുന്നി ജി.എൽ.പി സ്‌കൂൾ അധ്യാപികയുമായ പി. ജയലക്ഷ്മിയാണ് പൊലീസിൽ പരാതി നൽകിയത്.

സമൂഹമാധ്യമങ്ങൾ വഴി ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിക്കുകയും അശ്ലീല പരാമർശങ്ങൾ നടത്തുകയും ചെയ്തവരുടെ വിവരങ്ങൾ സഹിതമാണ് മരട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

പരാതി ലഭിച്ചിട്ടുണ്ടെന്നും നടപടികൾ വേഗത്തിലുണ്ടാവുമെന്നും പൊലീസ് അറിയിച്ചു. ഡി.ജി.പിക്കും കൊച്ചി പൊലീസ് കമ്മീഷണർക്കും പരാതി നൽകാൻ തീരുമാനിച്ചിട്ടുണ്ടെന്നും ജയലക്ഷ്മി പറഞ്ഞു.

TAGS :

Next Story