Quantcast

'ചേർത്തു പിടിക്കാം സൗഹൃദ കേരളം'; സൗഹൃദ സന്ദേശം ഉണർത്തി ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമാ ചർച്ച സംഗമം

തിരുവനന്തപുരത്ത് നടത്തിയ പരിപാടിയിൽ നിരവധി പ്രമുഖർ പങ്കെടുത്തു

MediaOne Logo

Web Desk

  • Updated:

    2025-02-19 12:22:01.0

Published:

19 Feb 2025 10:26 AM IST

Dakshina Kerala Jamiyyathul Ulama
X

തിരുവനന്തപുരം: സൗഹൃദ സന്ദേശം ഉണർത്തി ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമാ ചർച്ച സംഗമം നടത്തി . 'ചേർത്തു പിടിക്കാം സൗഹൃദ കേരളം' എന്ന പേരിൽ തിരുവനന്തപുരത്ത് നടത്തിയ പരിപാടിയിൽ നിരവധി പ്രമുഖർ പങ്കെടുത്തു.

വിവിധ കാരണങ്ങൾ കൊണ്ട് മനുഷ്യർ അകലുന്ന കാലത്താണ് 'ചേർത്തു പിടിക്കാം സൗഹൃദ കേരളം' എന്ന ചർച്ച സംഗമം നടത്തിയത്. ഹിന്ദു , ക്രിസ്ത്യൻ , മുസ്‍ലിം പണ്ഡിതർ ഐക്യസന്ദേശങ്ങൾ കൈമാറി.

ജമാഅത്തെ ഇസ്‍ലാമി കേരള അമീർ പി.മുജീബുറഹ്മാൻ, നാസർ ഫൈസി കൂടത്തായി , ഹുസൈൻ മടവൂർ , കടക്കൽ അബ്ദുൽ അസീസ് മൗലവി , തുടങ്ങി വിവിധ മുസ്‍ലിം സംഘടന നേതാക്കളും പാളയം ഇമാം വി.പി സുഹൈബ് മൗലവിയടക്കം നിരവധി പ്രമുഖർ ചർച്ചയിൽ സംസാരിച്ചു. ദക്ഷിണ കേരള ജംഇയത്തുൽ ഉലമയുടെ 70-ാം വാർഷികത്തോട് അനുബന്ധിച്ചാണ് തിരുവനന്തപുരത്ത് ചർച്ച സംഗമം നടത്തിയത്.


TAGS :

Next Story