Quantcast

ഡോ. ബഹാഉദ്ദീൻ നദ്‌വിക്ക് ശ്രീനാരായണ അവാർഡ് സമ്മാനിച്ചു

പ്രൊഫ. എം.കെ സാനു, ഡോ. സുകുമാർ അഴീക്കോട്, കെ.ജെ യേശുദാസ്, ഡോ. വി.പി ഗംഗാധരൻ, ഡോ. സി.കെ രാമചന്ദ്രൻ, ഡോ. തിയോഡോഷ്യസ് മാർതോമാ മെത്രപ്പൊലീത്ത തുടങ്ങിയവർ മുന്‍വര്‍ഷങ്ങളിലെ പുരസ്‌കാര ജേതാക്കളാണ്

MediaOne Logo

Web Desk

  • Published:

    5 Jan 2023 3:42 PM GMT

ഡോ. ബഹാഉദ്ദീൻ നദ്‌വിക്ക് ശ്രീനാരായണ അവാർഡ് സമ്മാനിച്ചു
X

തൃശൂർ: ടി.ആർ എജ്യുക്കേഷനൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ശ്രീനാരായണ അവാർഡ് ടി.എൻ പ്രതാപൻ എം.പി ദാറുൽ ഹുദാ ഇസ്‍ലാമിക് യൂനിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‍വിക്കു സമ്മാനിച്ചു. ലക്ഷം രൂപയും പ്രശസ്തി പത്രവും ശിൽപവും അടങ്ങുന്നതാണ് പുരസ്‌കാരം.

തൃശൂർ വടക്കേച്ചിറ റോഡിലെ ഭാരതീയ വിദ്യാഭവൻ സർവധർമ മൈത്രി ഹാളിൽ നടന്ന ടി.ആർ രാഘവൻ അനുസ്മരണ ചടങ്ങിലാണ് അവാർഡ് സമർപ്പിച്ചത്. പി. ബാലചന്ദ്രൻ എം.എൽ.എ പ്രഭാഷണം നടത്തി. സാഹിത്യ അക്കാദമി പ്രസിഡന്റ് കെ. സച്ചിദാനന്ദൻ 'നവോത്ഥാനം പ്രസക്തിയും പ്രതിസന്ധിയും' വിഷയം അവതരിപ്പിച്ചു.

വിവിധ രംഗങ്ങളിൽ ശ്രദ്ധേയമായ ഇടപെടൽ നടത്തിയ പ്രമുഖർക്കാണ് പുരസ്‌കാരം നൽകിവരുന്നത്. പ്രൊഫ. ജി ബാലകൃഷ്ണൻ നായർ, ഗുരുമുനി നാരായണ പ്രസാദ്, ഡോ. കെ.കെ ദാമോദരൻ, ശ്രീമദ് പ്രകാശാനന്ദ സ്വാമികൾ, ഡോ. ടി. ഭാസ്‌കരൻ, പ്രൊഫ. എം.കെ സാനു, ഡോ. കെ.കെ രാഹുലൻ, ഡോ. സുകുമാർ അഴീക്കോട്, ഡോ. കെ.ജെ യേശുദാസ്, ഡോ. സ്വാമി തന്മയ, സ്വാമി സച്ചിദാനന്ദ, ഡോ. ഗീതാ സുരാജ്, സ്വാമി ഋതംഭരാനന്ദ, ഡോ. എൻ. ഗോപാലകൃഷ്ണൻ, മെട്രോമാൻ ഇ. ശ്രീധരൻ, പി. ചിത്രൻ നമ്പൂതിരിപ്പാട്, ഡോ. വി.പി ഗംഗാധരൻ, ഡോ. സി.കെ രാമചന്ദ്രൻ, ഡോ. തിയോഡോഷ്യസ് മാർതോമാ മെത്രപ്പൊലീത്ത എന്നിവർക്കാണ് മുൻവർഷങ്ങളിൽ പുരസ്‌കാരം നൽകിയത്.

Summary: Darul Huda Islamic University Vice Chancellor Dr. Bahauddeen Muhammed Nadwi recieved the Sri Narayana Guru Award presented by TR Educational & Charitable Trust and Thrissur Gurubhavan

TAGS :

Next Story