‘ചുറ്റും മൃതദേഹങ്ങൾ മാത്രം, അവിടെ കണ്ട കാഴ്ചകൾ ഹൃദയം തകർക്കുന്നതായിരുന്നു’ ഡേവിഡ് മുത്തപ്പൻ
ജീവനോടെ നാട്ടിൽ തിരിച്ചെത്താൻ കഴിയുമെന്ന് ഒരു ശതമാനം പോലും പ്രതീക്ഷയുണ്ടായിരുന്നില്ലെന്ന് റഷ്യയിൽ കുടുങ്ങിയ ഡേവിഡ് മുത്തപ്പൻ പറഞ്ഞു

തിരുവനന്തപുരം: വ്യാജ റിക്രൂട്ട്മെന്റിന് ഇരയായി റഷ്യയിൽ കുടുങ്ങിയ മലയാളി ഡേവിഡ് മുത്തപ്പൻ നാട്ടിൽ തിരിച്ചെത്തി. ജീവനോടെ നാട്ടിലേക്ക് തിരിച്ചെത്താൻ കഴിയുമെന്ന് ഒരു ശതമാനം പോലും പ്രതീക്ഷയുണ്ടായിരുന്നില്ല ഡേവിഡ് മുത്തപ്പൻ പറഞ്ഞു. ഡേവിഡിനെ കാത്ത് ബന്ധുക്കളും തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ എത്തിയിരുന്നു.
ചുറ്റും മൃതദേഹങ്ങൾ മാത്രം. റഷ്യയിൽ ചെന്ന ശേഷം മുപ്പതാം നാൾ യുദ്ധമുഖത്തേക്ക് കൊണ്ടുവിട്ടു. അവിടെ കണ്ട കാഴ്ചകൾ ഹൃദയം തകർക്കുന്നതായിരുന്നുവെന്ന് ഞെട്ടലോടെ ഡേവിഡ് മുത്തപ്പൻ ഓർക്കുന്നു. നാട്ടിലേക്ക് തിരിച്ചുവരാൻ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ഇപ്പോൾ നാട്ടിൽ ആണെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല.
മോസ്കോ എംബസിയിൽ നിന്നും മലയാളികളായ നിരവധിപേരിൽ നിന്നും ഒരുപാട് സഹായങ്ങൾ ലഭിച്ചു.
തിരുവനന്തപുരത്ത് തിരിച്ചെത്താൻ കഴിഞ്ഞത് അത്ഭുതമായി തോന്നുന്നുവെന്നും ഡേവിഡ് മുത്തപ്പൻ പറഞ്ഞു. കഴിഞ്ഞദിവസം ഡൽഹിയിലെത്തിയ ഡേവിഡ് മുത്തപ്പൻ സിബിഐ ഓഫീസിലായിരുന്നു. വിശദമായി മൊഴി നൽകിയതിന് ശേഷമാണ് ഡേവിഡ് തിരികെ നാട്ടിലേക്ക് വന്നത്. സഹായിച്ച എല്ലാവർക്കും നന്ദി പറയുന്നുവെന്ന് ഡേവിഡ് മുത്തപ്പൻ പറഞ്ഞു.
Adjust Story Font
16

