Quantcast

അതിഥി തൊഴിലാളികളുടെ കുട്ടികൾക്കായി ഡേ കെയർ ആരംഭിക്കും-മന്ത്രി രാജീവ്

ആലുവയിൽ കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബത്തിന് 10 ലക്ഷം സർക്കാർ ധനസഹായം കൈമാറി

MediaOne Logo

Web Desk

  • Updated:

    2023-08-03 12:56:17.0

Published:

3 Aug 2023 12:24 PM GMT

Minister P Rajeev said that day care will be started for the children of migrant workers in Kerala, Day care-children of migrant workers in Kerala, Minister P Rajeev, Aluva murder case
X

പി രാജീവ്

കൊച്ചി: അതിഥി തൊഴിലാളികളുടെ കുട്ടികൾക്കായി ഡേ കെയർ ആരംഭിക്കുമെന്ന് മന്ത്രി പി. രാജീവ്. സ്‌കൂൾ അവധിയുള്ള ദിവസങ്ങളിലും സ്‌കൂൾ സമയം കഴിഞ്ഞും പ്രവര്‍ത്തിക്കുന്ന തരത്തില്‍ സംവിധാനം ആരംഭിക്കുന്നത് ആലോചനയിലാണെന്നും മന്ത്രി അറിയിച്ചു. ആലുവയില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ കുടുംബത്തിന് 10 ലക്ഷം സര്‍ക്കാര്‍ ധനസഹായം കൈമാറിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേസില്‍ കുറ്റമറ്റ രീതിയിലാണ് അന്വേഷണം മുന്നോട്ടുപോകുന്നതെന്ന് രാജീവ് പറഞ്ഞു. ശാസ്ത്രീയമായ തെളിവുകൾ ശേഖരിക്കുകയാണ് പൊലീസ്. ഇന്നലെ മന്ത്രിസഭാ യോഗം കുടുംബത്തെ സഹായിക്കാൻ തീരുമാനിച്ചിരുന്നു. 10 ലക്ഷം രൂപ കുടുംബത്തിന്റെ ജോയിന്റ് അക്കൗണ്ടിലേക്ക് നൽകാനായിരുന്നു തീരുമാനം. ആ തുകയാണിപ്പോള്‍ കൈമാറിയിരിക്കുന്നതെന്നും മന്ത്രി അറിയിച്ചു.

അതിഥി തൊഴിലാളികള്‍ക്കായി പൊലീസ് ക്ലിയറൻസ് സംവിധാനം നടപ്പാക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇവർ താമസിക്കുന്ന സ്ഥലങ്ങൾ തദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്യണം. ഇക്കാര്യം പാലിക്കുന്നണ്ടോ എന്ന് പരിശോധിക്കണം. ലേബർ ക്യാമ്പ് ശരിയായ രീതിയിലാണോയെന്നും പരിശോധിക്കണമെന്നുും മന്ത്രി രാജീവ് പറഞ്ഞു.

Summary: Minister P Rajeev said that day care will be started for the children of migrant workers in Kerala

TAGS :

Next Story