Quantcast

മൂവാറ്റുപുഴയിൽ ഇതരസംസ്ഥാന തൊഴിലാളികളുടെ മൃതദേഹം കഴുത്തറുത്തനിലയിൽ

കാണാതായ സുഹൃത്തിനെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

MediaOne Logo

Web Desk

  • Published:

    5 Nov 2023 4:40 PM IST

മൂവാറ്റുപുഴയിൽ ഇതരസംസ്ഥാന തൊഴിലാളികളുടെ മൃതദേഹം കഴുത്തറുത്തനിലയിൽ
X

കൊച്ചി: മൂവാറ്റുപുഴയിൽ രണ്ട് ഇതരസംസ്ഥാന തൊഴിലാളികളെ മരിച്ചനിലയിൽ കണ്ടെത്തി. അസം സ്വദേശികളായ മോഹൻതോ, ദീപങ്കർ ബസുമ്മ എന്നിവരാണ് മരിച്ചത്. മൃതദേഹം കഴുത്തറുത്തനിലയിലായിരുന്നു. അടൂപറമ്പ് കമ്പനിപടിയിൽ തടിമില്ലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. തടിമില്ലിലെ തൊഴിലാളികളാണ് ഇരുവരും. സംഭവത്തിന് പിന്നാലെ ഇവരുടെ സുഹൃത്തിനെ കാണാനില്ലെന്ന് പൊലീസ് അറിയിച്ചു. ഇയാളെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.


TAGS :

Next Story