Quantcast

കൊടുവള്ളിയിൽ മിന്നലേറ്റ് യുവാവ് മരിച്ചു

കൂടെയുണ്ടായിരുന്ന രണ്ടുപേർക്ക് മിന്നലേറ്റു

MediaOne Logo

Web Desk

  • Published:

    7 Jun 2023 6:31 PM IST

death in lightning in Koduvalli,latest malayalam news, കൊടുവള്ളിയിൽ മിന്നലേറ്റ് യുവാവ് മരിച്ചു
X

കോഴിക്കോട്: കൊടുവള്ളിയിൽ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു. കൊടുവള്ളി സ്വദേശി കക്കോടൻ നസീർ ( 42) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന രണ്ടുപേർക്ക് മിന്നലേറ്റിരുന്നു. എന്നാൽ ഇവർക്ക് സാരമായി പരിക്കില്ല. ബുധനാഴ്ച ഉച്ചക്കാണ് സംഭവം.

സ്ഥലക്കച്ചവടവുമായി കൊടുവള്ളി കിഴക്കോത്ത് എത്തിയതായിരുന്നു നസീറും സുഹൃത്തുക്കളും. ഇടിമിന്നലേറ്റ് വീണെങ്കിലും നസീർ എഴുന്നേറ്റു. കൈക്ക് വേദനയുണ്ടെന്ന് പറഞ്ഞതിനാൽ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. എന്നാൽ ആരോഗ്യനില വഷളാകുകയും മെഡിക്കൽകോളജിലേക്ക് മാറ്റുകയും ചെയ്തു. ആശുപത്രിയിലേക്ക് പോകുന്ന വഴിയാണ് മരണം.

സംസ്ഥാനത്ത് കഴിഞ്ഞ പതിനഞ്ച് ദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിക്കുന്ന അഞ്ചാമത്തെ വ്യക്തിയാണ് നസീർ.കഴിഞ്ഞ ആഴ്ചയും കൊടുവുള്ളിയിൽ ഇടിമിന്നലേറ്റ് ഒരു സ്ത്രീ മരിച്ചിരുന്നു. വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന ഷീബ 38 ആണ് മിന്നലേറ്റ് മരിച്ചത്.


TAGS :

Next Story