Quantcast

മോഡലുകളുടെ മരണം; ഹോട്ടലിലെ ഹാർഡ് ഡിസ്‌ക് പിടിച്ചെടുത്തു

കോവിഡ് നിയമം ലംഘിച്ച് ഹോട്ടലിൽ ബാർ നടത്തിയതിന് നേരത്തെ ലൈസൻസ് റദ്ദാക്കിയിരുന്നു

MediaOne Logo

Web Desk

  • Updated:

    2021-11-09 14:28:35.0

Published:

9 Nov 2021 9:30 AM GMT

മോഡലുകളുടെ മരണം; ഹോട്ടലിലെ ഹാർഡ് ഡിസ്‌ക് പിടിച്ചെടുത്തു
X

കൊച്ചിയിൽ നടന്ന വാഹനപകടത്തിൽ മുൻ മിസ് കേരളയടക്കം രണ്ടു മോഡലുകളും സുഹൃത്തും മരിച്ച സംഭവത്തിൽ ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടലിലെ ഹാർഡ് ഡിസ്‌ക് പൊലീസ് പിടിച്ചെടുത്തു. പാസ്വേഡ് അറിയാത്തതിനാൽ ദൃശ്യങ്ങൾ പരിശോധിക്കാനായില്ല. തുടർന്നാണ് ഹാർഡ് ഡിസ്‌ക് പിടിച്ചെടുത്തത്.

നമ്പർ 18 ഹോട്ടലിലെ പരിപാടി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു മുൻ മിസ് കേരള അടക്കമുള്ള മൂന്നു പേർ വെറ്റിലയിൽ വാഹനാപകടത്തിൽ മരിച്ചത്. കേസിൽ കാർ ഓടിച്ചിരുന്ന മാള സ്വദേശി അബ്ദുറഹ്‌മാനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അപകടം നടന്നപ്പോൾ ഇയാൾ മദ്യലഹരിലായിരുന്നുവെന്നാണു പൊലീസ് റിപ്പോർട്ട്. ഡ്രൈവറുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഹോട്ടലിൽ പരിശോധന നടത്തിയത്.

നിശ്ചിതസമയം കഴിഞ്ഞും മദ്യവിൽപ്പന നടത്തിയതിന് ഹോട്ടലിന്റെ ബാർ ലൈസൻസ് നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു. മദ്യമല്ലാതെ മറ്റെന്തെങ്കിലും ലഹരി വസ്തുക്കൾ ഉപയോഗിച്ചിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. നവംബർ ഒന്നിന് പുലർച്ചെ നടന്ന അപകടത്തിൽ മിസ് കേരള അൻസി കബീറും റണ്ണറപ്പ് അഞ്ജന ഷാജനും ഇവരുടെ സുഹൃത്ത് മുഹമ്മദ് ആഷിഖുമാണ് മരിച്ചത്. വാഹനപകടത്തിനടയാക്കിയ ഡ്രൈവർക്കെതിരെ നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്.

ഒക്ടോബർ 31 ന് പുലർച്ചെയാണ് ദാരുണമായ അപകടമുണ്ടായത്. ഒരു മണിയോടെ അൻസിയും അഞ്ജനയും സഞ്ചരിച്ച കാർ മരത്തിൽ ഇടിക്കുകയായിരുന്നു. ബൈക്കിൽ ഇടിക്കാതിരിക്കാൻ കാർ വെട്ടിച്ചപ്പോഴാണ് അപകടമുണ്ടായത്. എറണാകുളം വൈറ്റിലയിലായിരുന്നു അപകടം. ഇരുവരും സംഭവസ്ഥലത്തു തന്നെ മരിച്ചു. 2019ലെ മിസ് കേരളയായിരുന്ന അൻസി കബീർ തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിനിയാണ്. 2019ലെ തന്നെ മിസ് കേരള റണ്ണറപ്പായ അഞ്ജന ഷാജൻ തൃശൂർ സ്വദേശിനിയാണ്.

TAGS :

Next Story