Quantcast

'തന്റെ വലതു കാലും ഇടതു കൈയ്യും വെട്ടും': പി.പി ചിത്തരഞ്ജന്‍ എം.എല്‍.എക്ക് വധഭീഷണി

തലശ്ശേരി എം.എൽ.എ എ.എൻ ഷംസീനെയും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹിമിനെതിരെയും കത്തിൽ ഭീഷണിയുണ്ട്.

MediaOne Logo

Web Desk

  • Published:

    8 July 2021 9:01 PM IST

തന്റെ വലതു കാലും ഇടതു കൈയ്യും വെട്ടും: പി.പി ചിത്തരഞ്ജന്‍ എം.എല്‍.എക്ക് വധഭീഷണി
X

ആലപ്പുഴ എം.എൽ.എ പി.പി ചിത്തരഞ്ജന് വധഭീഷണി. എം.എൽ.എ ഹോസ്റ്റലിലാണ് ഭീഷണിക്കത്ത് ലഭിച്ചത്. എം.എൽ.എയുടെ കൈയ്യും കാലും വെട്ടി ആലപ്പുഴ മുനിസിപ്പാലിറ്റിക്ക് മുന്നിൽ വയ്ക്കുമെന്നാണ് ഭീഷണി.

കുടുംബാംഗങ്ങൾക്ക് വിഷം നൽകി കൊല്ലുമെന്നും കത്തിൽ ഭീഷണി മുഴക്കിയിട്ടുണ്ട്. ഒമ്പതു ദിവസത്തിനകം ഇന്ത്യ വിടണമെന്നും കത്തിൽ പറയുന്നു. തലശ്ശേരി എം.എൽ.എ എ.എൻ ഷംസീനെയും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹിമിനെതിരെയും കത്തിൽ ഭീഷണിയുണ്ട്.

മൂവാറ്റുപുഴ സ്വദേശി ബെന്നി മാർട്ടിൻ എന്നാണ് കത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഭീഷണിയെതുടർന്ന് എം.എൽ.എ മുഖ്യമന്ത്രിക്കും നിയമസഭാ സ്‌പീക്കർക്കും പരാതി നൽകി.


we

TAGS :

Next Story