Quantcast

'തീരുമാനം പുനഃപരിശോധിക്കണം';ഭിന്നശേഷി നിയമനത്തിൽ സർക്കാരിനെതിരെ സംഘടനകൾ

സുപ്രിംകോടതിയിലും ഹൈക്കോടതിയിലും ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട കേസുകളിൽ എൻഎസ്എസ് കക്ഷിയാണ്. ഇത് മറച്ചുവെച്ച് കേസ് നൽകിയാണ് സുപ്രിംകോടതിയിൽ നിന്ന് എൻഎസ്എസിന് അനുകൂലമായ വിധി നേടിയത്.

MediaOne Logo

Web Desk

  • Published:

    15 Oct 2025 8:46 AM IST

തീരുമാനം പുനഃപരിശോധിക്കണം;ഭിന്നശേഷി നിയമനത്തിൽ സർക്കാരിനെതിരെ സംഘടനകൾ
X

തിരുവനന്തപുരം: എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി നിയമനത്തിൽ എൻഎസ്എസിന് അനുകൂലമായ സുപ്രിംകോടതി വിധി മറ്റ് മാനേജ്‌മെന്റുകൾക്കും ബാധകമാക്കുമെന്ന സർക്കാർ തീരുമാനത്തിനെതിരെ ഭിന്നശേഷി സംഘടനകൾ. സർക്കാർ നിലപാടുമാറ്റം 2018ൽ ഭിന്നശേഷി സംവരണം നടപ്പാക്കിയത് മുതൽ സർക്കാർ കൈക്കൊണ്ട നടപടികളെ അട്ടിമറിക്കുന്നതാണ്. മാനേജ്മെന്റുകൾക്ക് അനുകൂലമായ തീരുമാനം സർക്കാർ പുനഃപരിശോധിക്കണമെന്ന് കേരള ഫെഡറേഷൻ ഓഫ് ബ്ലൈൻഡ് അടക്കമുള്ള സംഘടനകൾ ആവശ്യപ്പെട്ടു.

ഭിന്നശേഷിക്കാർക്കുള്ള തസ്തികകൾ മാനേജ്മെന്റുകൾ നികത്തിയതിനുശേഷമേ പൊതുതസ്തികകളിൽ നിയമിച്ച ഉദ്യോഗാർത്ഥികൾക്ക് അംഗീകാരം നൽകാൻ പാടുള്ളൂ എന്ന ഹൈക്കോടതിയുടേയും സുപ്രിംകോടതിയുടേയും വിധിന്യായമുണ്ട്. സർക്കാരിന്റെ പുതിയ തീരുമാനം ഇതിനെ അട്ടിമറിക്കുന്നതാണെന്നാണ് ഭിന്നശേഷി സംഘടനകളുടെ ആരോപണം.

സുപ്രിംകോടതിയിലും ഹൈക്കോടതിയിലും ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട കേസുകളിൽ എൻഎസ്എസ് കക്ഷിയാണ്. ഇത് മറച്ചുവെച്ച് കേസ് നൽകിയാണ് സുപ്രിംകോടതിയിൽ നിന്ന് എൻഎസ്എസിന് അനുകൂലമായ വിധി നേടിയത്. കോടതി വിധി അനുകൂലമായിട്ടും ഭിന്നശേഷി നിയമനത്തിൽ മാനേജുമെന്റുകൾ അലംഭാവം കാണിക്കുന്നുണ്ട്. നിയമനം നടക്കുന്നതിൽ അനർഹർ കയറിപ്പറ്റുന്ന സാഹചര്യവുമുണ്ട്. അതുകൊണ്ട് തസ്തിക മാറ്റിവെച്ചതുകൊണ്ട് മാത്രം മാനേജുമെന്റുകൾ ഭിന്നശേഷി നയമനം നടത്തില്ലെന്ന അശങ്കയാണ് ഭിന്നശേഷി സംഘടനകൾക്കൾക്ക്.

എൻഎസ്എസിന് വിധി മറ്റ് മാനേജ്‌മെന്റുകൾക്ക് കൂടി ബാധകമാക്കാനുള്ള നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി ഇന്നലെ പറഞ്ഞിരുന്നു. സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്ക് ഭരണ ഘടന ഉറപ്പ് നൽകുന്ന അവകാശം നടപ്പാക്കും. എയ്ഡഡ് സ്‌കൂൾ ഭിന്നശേഷി സംവരണ വിഷയത്തിൽ ക്രൈസ്തവ മാനേജ്മെന്റുകളുടെ സമ്മർദത്തിന് വഴങ്ങിയെന്ന് വ്യാഖ്യാനിക്കേണ്ടതില്ല. എല്ലാവർക്കും കൊടുക്കുകയാണ് ന്യായമെന്ന് മനസിലായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

TAGS :

Next Story