കടക്കൽ ക്ഷേത്രത്തിലെ വിപ്ലവഗാനം: ക്ഷേത്ര ഉപദേശക സമിതി പിരിച്ചുവിടാൻ തീരുമാനം
പകരം പുതിയ ഉപദേശക സമിതി രൂപീകരിക്കും

കൊല്ലം: കൊല്ലം കടക്കൽ ക്ഷേത്രത്തിലെ വിപ്ലവഗാനത്തിൽകടക്കൽ ക്ഷേത്രത്തിലെ വിപ്ലവഗാനത്തിൽ നടപടിക്കൊരുങ്ങി ദേവസ്വം ബോർഡ്. ക്ഷേത്ര ഉപദേശക സമിതി പിരിച്ചുവിടാനാണ് തീരുമാനം. പകരം പുതിയ ഉപദേശക സമിതി രൂപീകരിക്കും.
കടയ്ക്കൽ ക്ഷേത്രത്തിലെ ഗാനമേളയിലെ വിപ്ലവഗാന വിവാദത്തിൽ ഗായകൻ അലോഷിയെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തിരുന്നു. കടയ്ക്കൽ പൊലീസാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ക്ഷേത്ര ഉപദേശക സമിതിയിലെ രണ്ടുപേരെയും കേസിലെ പ്രതികളാക്കിയിട്ടുണ്ട്.
കടക്കൽ ക്ഷേത്രത്തിലെ വിപ്ലവഗാനത്തിൽ കേസെടുത്തതിനെ നിയമപരമായി നേരിടുമെന്ന് ഗായകൻ അലോഷി അറിയിച്ചിരുന്നു. പ്രേക്ഷകരുടെ ആവശ്യപ്രകാരം ആണ് ഗാനമേളയിൽ പാട്ട് പാടുന്നത്. ക്ഷേത്രോത്സവത്തിൽ വിപ്ലവഗാനം പാടരുതെന്ന് തനിക്കറിയില്ലായിരുന്നുവെന്നും അലോഷി മീഡിയവണിനോട് പറഞ്ഞു.
Next Story
Adjust Story Font
16

