Quantcast

സംഘപരിവാറിനെതിരെ രൂക്ഷവിമർശനവുമായി ദീപിക മുഖപ്രസംഗം

ഒഡീഷയിൽ കന്യാസ്ത്രീകൾ ആക്രമിക്കപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് മുഖപ്രസംഗം

MediaOne Logo

Web Desk

  • Updated:

    2025-06-04 13:41:02.0

Published:

4 Jun 2025 2:51 PM IST

സംഘപരിവാറിനെതിരെ രൂക്ഷവിമർശനവുമായി ദീപിക മുഖപ്രസംഗം
X

കോഴിക്കോട്: ഒഡീഷയിൽ കന്യാസ്ത്രീകളെ ആക്രമിച്ചതിൽ സംഘപരിവാറിനെതിരെ രൂക്ഷ വിമർശനവുമായി ദീപിക മുഖപ്രസംഗം. ഹിന്ദുത്വയുടെ കംഗാരു കോടതികൾ പൂട്ടണമെന്ന തലക്കെട്ടിലാണ് മുഖപ്രസംഗം. അതിർത്തിക്കപ്പുറത്തെ മതകുറ്റവാളികളെ ശിക്ഷിച്ച രാജ്യം അതിർത്തിക്കുള്ളിലെ കുറ്റവാളികളെ ശിക്ഷിക്കുന്നില്ലെന്ന് മുഖപ്രസംഗത്തിൽ വിമർശനം.

വൈദിക വേഷം ധരിച്ച് ഉത്തരേന്ത്യയിൽ യാത്ര ചെയ്യാനാകാത്ത സ്ഥിതിയാണ്. ബിജെപി അധികാരത്തിലുള്ള പത്ത് വർഷത്തിനിടെ ക്രൈസ്തവർക്കെതിരെ 4316 അക്രമണങ്ങൾ നടന്നു. പ്രധാനമന്ത്രിയെയും രാഷ്ട്രപതിയെയും ക്രൈസ്തവ നേതാക്കൾ കണ്ടിട്ട് ഫലമുണ്ടായില്ലെന്നും മുഖപ്രസംഗത്തിൽ വിമർശനം. ഭൂരിപക്ഷ വർഗീയത കേന്ദ്രസർക്കാർ നയമല്ലെങ്കിൽ നിശബ്ദത വെടിയണമെന്നും ഓസ്‌ട്രേലിയയിലെ അമ്പലം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട മോദി മണിപ്പൂരിലെ പള്ളികൾ തകർക്കുന്നതിൽ നിശബ്ദത പാലിച്ചുവെന്നും മുഖപ്രസംഗത്തിൽ ആരോപിക്കുന്നു.

യൂറോപ്പിലും ഗൾഫിലും ഹൈന്ദവ വിശ്വാസം സംരക്ഷിക്കപ്പെടുമ്പോൾ ഇന്ത്യയിൽ ന്യൂനപക്ഷസംരക്ഷണം നടക്കുന്നില്ല.ഹിന്ദുത്വവാദികളുടെ വിചാരണക്ക് നിന്ന് കൊടുക്കാൻ ന്യൂനപക്ഷങ്ങൾക്ക് ബാധ്യതയില്ല. മതേതരത്വം ഭരണഘടനയിലെ വാക്കല്ല, ഭരിക്കുന്നവരുട പ്രവൃത്തിയാണെന്നും ആരാധനാലയങ്ങളുടെ അടിത്തറ മാന്തുന്നതും ബുൾഡോസർ രാജും സാമ്പത്തിക ശക്തി പതക്കം കൊണ്ട് മായ്കനാകില്ലെന്നും മുഖപ്രസംഗത്തിൽ പറയുന്നു.

ഒഡീഷയിൽ മതപരിവർത്തനം ആരോപിച്ച് കന്യാസ്ത്രീയെയും കൂടെയുള്ള കുട്ടികളെയും ബജ്‌റംഗ്ദൾ പ്രവർത്തകർ ആക്രമിച്ചിരുന്നു. ഭോപ്പാലിലെ ഹോളിഫാമിലി സന്യാസിനീ സമൂഹാംഗമായ 29കാരിയായ കന്യാസ്ത്രീയെയും കൂടെയുണ്ടായിരുന്ന സഹോദരനെയും നാല് പെൺകുട്ടികളെയുമാണ് ഒരു സംഘം തടഞ്ഞുവയ്ക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. പരിശീലന പരിപാടിക്ക് പോവുകയായിരുന്നു ഇവർ.

watch video:

TAGS :

Next Story