Quantcast

'ഹിന്ദുമതത്തിൽ ചേരുന്നതിനെ ആരും മതപരിവർത്തനമെന്ന് വിളിക്കുന്നില്ല' ബിജെപിക്കെതിരെ വിമർശനവുമായി ദീപിക

പീഡനങ്ങളും അടിച്ചമർത്തലുകളും ക്രൈസ്തവ സഭക്ക് പുത്തരിയല്ലെന്ന് ഒരിക്കൽ കൂടി ബജ്‌റംഗ്ദളിനെയും കൂട്ടാളികളെയും ഓർപ്പിക്കുന്നുവെന്നും കത്തോലിക്ക സഭ മുഖപത്രം

MediaOne Logo

Web Desk

  • Updated:

    2025-07-31 04:58:30.0

Published:

31 July 2025 9:59 AM IST

ഹിന്ദുമതത്തിൽ ചേരുന്നതിനെ ആരും മതപരിവർത്തനമെന്ന് വിളിക്കുന്നില്ല ബിജെപിക്കെതിരെ വിമർശനവുമായി ദീപിക
X

കൊച്ചി: വിദേശത്ത് ഹൈന്ദവ സന്യാസിമാർ മതപ്രചാരണവും മതപരിവർത്തനവും നടത്തുന്നുണ്ടെന്നും ഇതിനെ ആരും മതപരിവർത്തനമായി വിശേഷിപ്പിക്കുന്നില്ലെന്നും കത്തോലിക്കാസഭയുടെ മുഖപത്രം ദീപിക.മതപരിവർത്തനത്തിന് ഒറ്റ നിർവചനം മാത്രമാണോയെന്നും ദീപികയുടെ എഡിറ്റോറിയല്‍ ചോദിക്കുന്നു . കേരളത്തിലെ ബിജെപി നേതാക്കള്‍ ഛത്തിസ്ഗഡിലെ ക്രൈസ്തവ വേട്ടയെ ന്യായീകരിക്കുകയാണെന്നും ദീപിക കുറ്റപ്പെടുത്തി.

'ഹിന്ദുമതത്തില്‍ ചേരുന്നതിനെ ആരും മതപരിവർത്തനമെന്ന് വിളിക്കുന്നില്ലകുംഭമേളയില്‍ മറ്റു മതസ്ഥർ പങ്കാളികളാകുന്നതിനെ ആരും എതിർക്കുന്നില്ല. കേരളത്തിലെ ബിജെപി നേതാക്കള്‍ ഛത്തിസ്ഗഡിലെ ക്രൈസ്തവ വേട്ടയെ ന്യായീകരിക്കുന്നുക്രൈസ്തവരെ വേട്ടയാടി നിശബ്ദരാക്കാന്‍ ഇന്നത്തെ ലോകക്രമത്തില്‍ എളുപ്പമാകില്ല.വിദേശത്ത് ക്ഷേത്രങ്ങള്‍ ആക്രമിക്കപ്പെടുമ്പോള്‍ പ്രധാനമന്ത്രി തന്നെ അപലപിക്കുന്നു.കന്യാസ്ത്രീ വേട്ട പാർലമെന്റില്‍ ചർച്ച ചെയ്യാന്‍ പോലും അനുവദിച്ചില്ലെന്നും' ദീപിക എഡിറ്റോറിയലില്‍ ചോദിക്കുന്നു.

പീഡനങ്ങളും അടിച്ചമർത്തലുകളും യാതനകളും ക്രൈസ്തവ സഭക്ക് പുത്തരിയല്ലെന്ന് ഒരിക്കൽ കൂടി ബജ്‌റംഗ്ദളിനെയും കൂട്ടാളികളെയും ഓർപ്പിക്കട്ട..രണ്ട് കന്യാസ്ത്രീകളെ ജയിലിലടച്ചാൽ തളരുന്നതല്ല ക്രൈസ്തവ വിശ്വാസവും പ്രേഷിത ചൈതന്യവും. അവർക്ക് പിന്തുണയുമായി പതിനായിരങ്ങൾ ജയിലിന് പുറത്തുണ്ട്. സത്യം ജയിക്കുക തന്നെ ചെയ്യും. വർഗീയ ശക്തികളുടെ അഴിഞ്ഞാട്ടം അതിന്റെ എല്ലാ അതിർത്തിവരമ്പുകളും ഭേദിക്കുന്നുവെന്നും ഇനിയും കാഴ്ചക്കാരായി തുടരരുതെന്നും ഭരണാധികാരികളെ ഓർമിപ്പിക്കുന്നുവെന്നും എഡിറ്റോറിയലിൽ പറയുന്നു.

TAGS :

Next Story