തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവി; സിപിഎം, സിപിഐ നേതൃയോഗങ്ങൾ ഇന്ന്
സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗവും സിപിഐ സെക്രട്ടേറിയറ്റ്,എക്സിക്യൂട്ടീവ് യോഗങ്ങളും ആണ് ചേരുക

Photo| HINDU
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിക്ക് പിന്നാലെ സിപിഎം, സിപിഐ നേതൃയോഗങ്ങൾ ഇന്ന് ചേരും. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗവും സിപിഐ സെക്രട്ടേറിയറ്റ്,എക്സിക്യൂട്ടീവ് യോഗങ്ങളും ആണ് ചേരുക. തദ്ദേശ തെരഞ്ഞെടുപ്പിൽ ഉണ്ടായ തിരിച്ചടി ഇരു പാർട്ടികളും വിശദമായി ചർച്ച ചെയ്യും.
ഭരണ വിരുദ്ധ വികാരത്തിന് ഒപ്പം ഭൂരിപക്ഷ -ന്യൂനപക്ഷ വോട്ടുകളിൽ വിള്ളലുണ്ടായതും തിരിച്ചടിയായി എന്നാണ് നേതാക്കളുടെ വിലയിരുത്തൽ. ശബരിമല സ്വർണക്കൊള്ളയും യുഡിഎഫ്-ജമാഅത്തെ ഇസ്‍ലാമി കൂട്ടുകെട്ട് ഉയർത്തി നടത്തിയ പ്രചാരണവും തിരിച്ചടിയായോ എന്നതും പരിശോധിക്കും.
ന്യൂനപക്ഷ വിരുദ്ധ പ്രസ്താവനകൾ നടത്തുന്ന വെള്ളാപ്പള്ളി നടേശനെ കൂടെ കൂട്ടിയതും തിരിച്ചടിയുടെ ആഴം കൂട്ടിയെന്ന അഭിപ്രായവും ഇരു പാർട്ടിയുടെ നേതാക്കൾക്കും ഉണ്ട്. നാളെ എൽഡിഎഫ് യോഗവും വിളിച്ചു ചേർത്തിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിൽ ഏറ്റ തിരിച്ചടിയിൽ നിന്ന് പാഠം ഉൾക്കൊണ്ട് സർക്കാരിന്‍റെ പ്രവർത്തനങ്ങളിൽ പാർട്ടി നേതൃത്വങ്ങൾ മാറ്റം നിർദേശിക്കുമോ എന്നാണ് കാത്തിരുന്ന് കാണേണ്ടത്.
Adjust Story Font
16

