Quantcast

പൊന്മുണ്ടം പഞ്ചായത്തിലെ തോൽവി; മുസ്‌ലിം ലീഗിൽ നടപടി

തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിനാണ് നടപടി

MediaOne Logo

Web Desk

  • Updated:

    2025-12-15 09:21:10.0

Published:

15 Dec 2025 2:43 PM IST

പൊന്മുണ്ടം പഞ്ചായത്തിലെ തോൽവി; മുസ്‌ലിം ലീഗിൽ നടപടി
X

മലപ്പുറം: മലപ്പുറം പൊന്മുണ്ടം പഞ്ചായത്തിലെ തോൽവിയിൽ മുസ്‌ലിം ലീഗിൽ നടപടി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന പോക്കാട്ട് ഉമ്മർ ഹാജിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി. തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിനാണ് നടപടി.

പൊന്മുണ്ടത്ത് സിപിഎം - കോൺഗ്രസ് സഖ്യമാണ് ഇത്തവണ ഭരണം പിടിച്ചത്. 15 വർഷം നീണ്ട മുസ്‌ലിം ലീഗ് ഭരണം അവസാനിപ്പിച്ചാണ് പത്ത് സീറ്റുനേടി സിപിഎം-കോൺഗ്രസ് സഖ്യം ഭരണം പിടിച്ചത്. ആകെയുള്ള 18 സീറ്റുകളിൽ നാല് സീറ്റിൽ മാത്രമാണ് ലീഗിന് വിജയിക്കാനായത്.

TAGS :

Next Story