Quantcast

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ തോൽവി; തിരുത്തേണ്ടത് തിരുത്തുമെന്ന് എം വി ഗോവിന്ദൻ

വർഗീയ തീവ്ര ശക്തികളുമായി കൂട്ടുകെട്ടുണ്ടാക്കിയാണ് യുഡിഎഫ് ജയിച്ചതെന്നും ഗോവിന്ദൻ ആരോപിക്കുന്നു. ദേശാഭിമാനി ലേഖനത്തിലാണ് ആരോപണങ്ങൾ

MediaOne Logo

Web Desk

  • Updated:

    2025-06-26 06:16:33.0

Published:

26 Jun 2025 9:51 AM IST

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ തോൽവി; തിരുത്തേണ്ടത് തിരുത്തുമെന്ന് എം വി ഗോവിന്ദൻ
X

നിലമ്പൂർ: നിലമ്പൂർ തോൽവിയുടെ പശ്ചാത്തലത്തിൽ തിരുത്തേണ്ടത് തിരുത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ.

നിലമ്പൂരിലെ പരാജയം പാർട്ടിയും, ഇടതുമുന്നണിയും വിശദമായി പരിശോധിക്കും. വർഗീയ, തീവ്ര ശക്തികളുമായി കൂട്ടുകെട്ടുണ്ടാക്കിയാണ് യുഡിഎഫ് ജയിച്ചതെന്നും എം.വി ഗോവിന്ദൻ ആരോപിക്കുന്നു. ദേശാഭിമാനി ലേഖനത്തിലാണ് ആരോപണങ്ങൾ.

പ്രിയങ്ക ഗാന്ധിയും, രാഹുൽ ഗാന്ധിയും ജയിച്ചത് ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് നേടിയിട്ടാണ്. 2019 മുതൽ ജമാഅത്തെ ഇസ്‌ലാമിയുമായി യുഡിഎഫിന് കൂട്ടുകെട്ടുണ്ട്. നിലമ്പൂരിൽ ബിജെപിയുടേയും, എസ്ഡിപിഐയുടേയും വോട്ട് യുഡിഎഫ് നേടിയെന്നും ലേഖനത്തിൽ എം.വി ഗോവിന്ദൻ പറയുന്നു.

കേരള രാഷ്ട്രീയത്തിൽ ദൂര വ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതാണ് യുഡിഎഫിന്റെ കൂട്ടുകെട്ടുകൾ. ഇടതുപക്ഷത്തിന്റെ അടിത്തറയ്ക്ക് ഒരു കോട്ടവും ഉണ്ടായിട്ടില്ലെന്നും നിലമ്പൂരിൽ വോട്ട് ചോർച്ച ഉണ്ടായത് യുഡിഎഫിനെന്നും ഗോവിന്ദൻ വ്യക്തമാക്കി. 2021 വി.വി പ്രകാശിന് ലഭിച്ചതിനേക്കാൾ 1470 വോട്ട് യു ഡി എഫിന് കുറഞ്ഞെന്നും അദ്ദേഹം ആരോപിക്കുന്നു.

watch video:

TAGS :

Next Story