രാം നാരയണന്റെ കുടുംബത്തിന് നീതി ലഭിക്കണം; പാലക്കാട്ട് പ്രതിരോധ സംഗമം നടത്തി
ജസ്റ്റിസ് ഫോർ രാം നാരായണൻ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിലാണ് സംഗമം നടന്നത്

പാലക്കാട്: പാലക്കാട് വാളയാറിൽ സംഘ്പരിവാറിന്റെ വംശീയ ആക്രമണത്തിൽ കൊലപ്പെട്ട രാം നാരയണന്റെ കുടുംബത്തിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിരോധ സംഗമം. ജസ്റ്റിസ് ഫോർ രാം നാരായണൻ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിലാണ് സംഗമം നടന്നത്.
വംശീയക്കൊലകൾ തടയുന്നതിനായി കേരളത്തിൽ നിയമനിർമാണം നടത്തണമെന്നാണ് ആവശ്യം. പാലക്കാട് നഗരത്തിൽ നടന്ന പ്രകടനത്തിൽ നിരവധിപേർ പങ്കെടുത്തു. മനുഷ്യാവകാശ പ്രവർത്തകൻ ഗ്രോവാസു സംഗമം ഉദ്ഘാടനം ചെയ്തു. രാം നാരായണന്റെ സഹോദരൻ ശശികാന്ത് ഭാഗേൽ അടക്കം നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.
ഛത്തീസ്ഗഢ് സ്വദേശിയായ രാംനാരായണ്‍ ഭയ്യ എന്ന 31കാരനെ മണിക്കൂറുകളോളം തടഞ്ഞുവച്ചാണ് മര്‍ദിച്ച് കൊലപ്പെടുത്തിയത്. കള്ളന്‍ എന്ന് ആരോപിച്ചാണ് പ്രതികള്‍ രാംനാരായണിനെ തടഞ്ഞുവച്ചത്. തുടര്‍ന്ന് ബംഗ്ലാദേശിയാണോ എന്ന് ചോദിച്ച് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ആക്രമണത്തെ തുടര്‍ന്ന രക്തം വാര്‍ന്ന് ഒന്നര മണിക്കൂറോളം രാംനാരായണ്‍ ഭയ്യ റോഡില്‍ കിടന്നു. അവശനിലയിലായ യുവാവിനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. കഞ്ചിക്കോട് കിംഫ്രയില്‍ ജോലി തേടിയാണ് രാംനാരായണ്‍ ഭയ്യ പാലക്കാട് എത്തുന്നത്. പരിചയമില്ലാത്ത സ്ഥലം ആയതിനാല്‍ വഴിതെറ്റി വാളയാറിലെ അട്ടപ്പള്ളത്തെത്തി.
ചെറിയ മാനസിക പ്രശ്നങ്ങള്‍ രാംനാരായണിന് ഉണ്ടായിരുന്നു. അട്ടപ്പള്ളത്തെ തൊഴിലുറപ്പ് വനിതകള്‍ ആണ് രാംനാരായണിനെ ആദ്യം പ്രദേശത്ത് കാണുന്നത്. തുടര്‍ന്ന് സമീപത്തെ യുവാക്കളെ വിവരം അറിയിച്ചു. പിന്നീട് പ്രദേശവസികളായ ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് സംഘം ചേര്‍ന്ന് രാംനാരായണിനെ തടഞ്ഞുവച്ച് കള്ളന്‍ എന്ന് ആരോപിച്ച് വിചാരണ ചെയ്ത് മര്‍ദിക്കുകയായിരുന്നു.
Adjust Story Font
16

