Quantcast

നവവരനെ മ‍ര്‍ദിച്ച കേസ്; പ്രതി ഡാനിഷ് കുറ്റം സമ്മതിച്ചു

കഴുത്തിനും നട്ടെല്ലിനും ക്ഷതമേറ്റ മിഥുൻ കൃഷ്ണൻ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിൽ തുടരുകയാണ്.

MediaOne Logo

Web Desk

  • Updated:

    2021-11-06 09:53:55.0

Published:

6 Nov 2021 10:37 AM IST

നവവരനെ മ‍ര്‍ദിച്ച കേസ്; പ്രതി ഡാനിഷ് കുറ്റം സമ്മതിച്ചു
X

ചിറയിൻകീഴിൽ നവവരനെ ആക്രമിച്ച കേസിൽ ഡാനിഷ് കുറ്റം സമ്മതിച്ചു. പ്രതിയെ അക്രമം നടത്തിയ സ്ഥലത്തെത്തിച്ച് അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. പെട്ടെന്നുണ്ടായ പ്രകോപനത്തിലാണ് അക്രമം നടത്തിയതെന്ന് ഡാനിഷ് പൊലീസിന് മൊഴി നൽകി. കുറ്റം സമ്മതിച്ച പ്രതിയെ കോടതിയിൽ ഹാജരാക്കും.

ഊട്ടിയിലെ റിസോർട്ടിൽ നിന്നാണ് ഡാനിഷിനെ ഇന്നലെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ വധശ്രമം, ദളിത് പീഡന നിരോധന നിയമം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്.

ഒക്ടോബർ 29ന് രജിസ്റ്റർ വിവാഹം ചെയ്ത മിഥുനേയും ദീപ്തിയേയും ഒത്തുതീർപ്പെന്ന നിലയ്ക്കാ സഹോദരി ഭർത്താവായ ഡാനിഷ് വീട്ടിലേക്ക് വിളിച്ചുവരുത്തുന്നത്. മതംമാറണമെന്ന് മിഥുനോട് ആവശ്യപ്പെട്ടെങ്കിലും വഴങ്ങാത്തതിനെ തുടർന്നായിരുന്നു മർദനം. കഴുത്തിനും നട്ടെല്ലിനും ക്ഷതമേറ്റ മിഥുൻ കൃഷ്ണൻ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിൽ തുടരുകയാണ്.

മിഥുനെ ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ ദീപ്തിയാണ് പത്രസമ്മേളനത്തിൽ വെളിപ്പെടുത്തിയത്. ബീച്ച് റോഡിലെ അവരുടെ കുടുംബവീട്ടിലെ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണിത്. വീട്ടിലുള്ള എല്ലാവരുടെയും മൊബൈലിലേക്ക് ക്യാമറ ദൃശ്യങ്ങൾ ലഭിക്കുന്ന സംവിധാനം ഏർപ്പെടുത്തിയിരുന്നതിനാലാണ് ദീപ്തിക്ക് ദൃശ്യങ്ങൾ ലഭിച്ചത്.

TAGS :

Next Story