സിഎംആർഎൽ കമ്പനിക്കെതിരായ ആരോപണങ്ങൾ വിലക്കണമെന്ന് ആവശ്യം; ഷോൺ ജോർജിനും മെറ്റക്കും നോട്ടീസ്
നിലവിൽ ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുള്ള ഉള്ളടക്കങ്ങൾ നീക്കം ചെയ്യാനും കോടതി നിർദ്ദേശിച്ചു.

കൊച്ചി: സിഎംആർഎൽ കമ്പനിക്കെതിരായ ആരോപണങ്ങൾ വിലക്കണമെന്ന ആവശ്യത്തിൽ ഷോൺ ജോർജിനും മെറ്റക്കും നോട്ടീസയച്ച് എറണാകുളം സബ് കോടതി. സമൂഹമാധ്യമങ്ങളിൽ ആക്ഷേപങ്ങൾ ഉന്നയിക്കുന്നതിന് കോടതി വിലക്കേർപ്പെടുത്തി. നിലവിൽ ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുള്ള ഉള്ളടക്കങ്ങൾ നീക്കം ചെയ്യാനും കോടതി നിർദ്ദേശിച്ചു. ഇത് സംബന്ധിച്ച് ഒരു മാസത്തിനകം റിപ്പോർട്ട് നൽകാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. എറണാകുളം സബ് കോടതിയുടേതാണ് ഇടക്കാല ഉത്തരവ്.
അടിസ്ഥാനരഹിതവും അപകീര്‍ത്തീകരവുമായ പരാമര്‍ശങ്ങളാണ് ഷോണ്‍ ജോര്‍ജ് നടത്തുന്നതെന്നായിരുന്നു സിഎംആര്‍എല്‍ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. സോഷ്യല്‍ മീഡിയയിലൂടെ നടത്തുന്ന അപകീര്‍ത്തി പ്രചാരണം വിലക്കണമെന്നും സിഎംആര്‍എല്‍ ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ചാണ് കോടതിയുടെ ഇടക്കാല ഉത്തരവ്.
Next Story
Adjust Story Font
16

