Quantcast

കെ.വി.തോമസിന്റെ പ്രതീകാത്മക ശവമഞ്ചവുമായി കുമ്പളങ്ങിയിൽ കോൺഗ്രസ് പ്രവർത്തകരുടെ പ്രകടനം

പ്രതീകാത്മക ശവമഞ്ചം വടക്ക് പെരുമ്പടപ്പ് പാലത്തിൽ നിന്നും കായലിൽ തള്ളി

MediaOne Logo

Web Desk

  • Updated:

    2022-04-11 15:20:00.0

Published:

11 April 2022 3:08 PM GMT

കെ.വി.തോമസിന്റെ പ്രതീകാത്മക ശവമഞ്ചവുമായി കുമ്പളങ്ങിയിൽ കോൺഗ്രസ് പ്രവർത്തകരുടെ പ്രകടനം
X

കൊച്ചി: സി.പി.എമ്മിന്റെ പാർട്ടി കോൺഗ്രസിൽ കെ.വി.തോമസ് പങ്കെടുത്തതിൽ പ്രതിഷേധിച്ച് ജന്മനാടായ കുമ്പളങ്ങിയിൽ കെ.വി.തോമസിന്റെ പ്രതീകാത്മക ശവമഞ്ചവുമായി കുമ്പളങ്ങിയിൽ കോൺഗ്രസ് പ്രവർത്തകകരുടെ പ്രകടനം. കുമ്പളങ്ങിയുടെ തെക്കേ അറ്റത്ത് നിന്നും തുടങ്ങിയ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രകടനം വടക്ക് പെരുമ്പടപ്പ് പാലത്തിൽ എത്തി പ്രതീകാത്മക ശവമഞ്ചം കായലിൽ തള്ളി. എം.പി.ശിവദത്തൻ, പി.എ. സഗീർ , ബേസിൽ ചേന്നാംപ്പിള്ളി, നെൽസൺ കോച്ചേരി, ഷിബിൻ, ബിജു തത്തമംഗലത്ത്, ജസ്റ്റീൻ പുത്തം വീട്ടിൽ, തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി

അതേസമയം, പാർട്ടിയുടെ വിലക്ക് ലംഘിച്ച് സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിനോടനുബന്ധിച്ച് നടന്ന സെമിനാറില്‍ പങ്കെടുത്തതിന് കെ.വി തോമസിനെതിരെ ഉടൻ അച്ചടക്ക നടപടിയില്ല. കാരണം കാണിക്കൽ നോട്ടീസ് നൽകാനാണ് എ.ഐ.സി.സി തീരുമാനം. രണ്ട് ആഴ്ചയ്ക്കകം വിശദീകരണം നൽകണം. അതേസമയം, താൻ കുറ്റം ചെയ്തിട്ടില്ലെന്നും നോട്ടീസിന് മറുപടി നൽകുമെന്നും കെ.വി തോമസ് മീഡിയവണിനോട് പ്രതികരിച്ചു.

ഇന്ന് ഡൽഹിയിൽ ചേർന്ന എ.ഐ.സി.സി അച്ചടക്ക സമിതി യോഗത്തിനുശേഷം താരിഖ് അൻവറാണ് തീരുമാനം പ്രഖ്യാപിച്ചത്. രണ്ടര മണിക്കൂറാണ് യോഗം നീണ്ടുനിന്നത്. എ.ഐ.സി.സി ഭരണഘടനാ പ്രകാരമാണ് നടപടിയെന്നാണ് വിശദീകരണം. ഒരാൾക്കെതിരെ കുറ്റം ചെയ്‌തെന്ന ആരോപണമുണ്ടായാലും സംസ്ഥാന നേതൃത്വത്തിന്റെ ശിപാർശാ കത്ത് ലഭിച്ചാലും സ്വാഭാവിക നീതി നിഷേധിക്കരുതെന്ന് ഭരണഘടനാ തത്വമുണ്ട്. ഇത് പരിഗണിച്ചാണ് കാരണം കാണിക്കൽ നോട്ടീസ് നൽകാൻ തീരുമാനമായത്. മറുപടി അച്ചടക്ക സമിതി ചർച്ച ചെയ്ത് നടപടി തീരുമാനിക്കും.

കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ നൽകിയ കത്ത് അച്ചടക്ക സമിതി യോഗം വിശദമായി ചർച്ച ചെയ്തു. കെ.വി തോമസ് പാർട്ടി അച്ചടക്കം ലംഘിച്ചു. കെ.പി.സി.സി, എ.ഐ.സി.സി നിർദേശങ്ങൾ ലംഘിച്ചാണ് അദ്ദേഹം സി.പി.എം പാർട്ടി കോൺഗ്രസിൽ പങ്കടെുത്തത്. ശശി തരൂറിനോടും കെ.വി തോമസിനോടും സെമിനാറിൽ പങ്കെടുക്കരുതെന്ന് ഹൈക്കമാൻഡ് അടക്കം ചൂണ്ടിക്കാട്ടിയിരുന്നു. 15 എം.പിമാരും ഇക്കാര്യം അഭ്യർത്ഥിച്ചിരുന്നു. കോൺഗ്രസ് പ്രവർത്തകരുടെ വികാരംകൂടി കണക്കിലെടുത്താകണം അച്ചടക്ക സമിതിയുടെ തീരുമാനമെന്നും കത്തിൽ ആവശ്യപ്പെട്ടു.

TAGS :

Next Story