Quantcast

എറണാകുളത്ത് ഭിന്നശേഷി വിദ്യാർഥിക്ക് പഠനം നിഷേധിച്ച സംഭവം: ബാലാവകാശ കമ്മിഷൻ കേസെടുത്തു

മീഡിയവൺ വാർത്തയെ തുടർന്നാണ് കമ്മിഷന്റെ ഇടപെടൽ

MediaOne Logo

Web Desk

  • Updated:

    2023-02-18 07:47:56.0

Published:

17 Feb 2023 6:34 PM IST

എറണാകുളത്ത് ഭിന്നശേഷി വിദ്യാർഥിക്ക് പഠനം നിഷേധിച്ച സംഭവം: ബാലാവകാശ കമ്മിഷൻ കേസെടുത്തു
X

കൊച്ചി: എറണാകുളത്ത് ഭിന്നശേഷി വിദ്യാർഥിക്ക് പഠനം നിഷേധിച്ച സംഭവത്തിൽ ബാലാവകാശ കമ്മിഷൻ കേസെടുത്തു. മീഡിയവൺ വാർത്തയെ തുടർന്നാണ് കമ്മിഷന്റെ ഇടപെടൽ. സാമൂഹിക നീതി ഡയറക്ടർ, പഞ്ചായത്ത് സെക്രട്ടറി എന്നിവർക്കാണ് നിർദേശം നൽകിയത്. മാർച്ച് മൂന്നിനകം റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം.

എറണാകുളം കുന്നുകര പഞ്ചായത്താണ് 13കാരന് പഠനം നിഷേധിച്ചത്. മറ്റൊരു പഞ്ചായത്തിലേക്ക് മാറി എന്ന കാരണം ചൂണ്ടിക്കാട്ടി 7 വർഷമായി പഠിക്കുന്ന സ്‌നേഹതീരം എന്ന സ്‌കൂളിൽ നിന്ന് കുട്ടിയെ വിലക്കുകയായിരുന്നു. പഞ്ചായത്തിലെ വിദ്യാർഥികൾക്ക് മാത്രമേ പഞ്ചായത്ത് വക സ്‌കൂളിൽ പഠിക്കാൻ കഴിയൂ എന്നായിരുന്നു വിശദീകരണം. എന്നാൽ സ്‌കൂളിൽ മറ്റ് പഞ്ചായത്തുകളിൽ നിന്നുള്ള കുട്ടികളും പഠിക്കുന്നുണ്ടെന്നതാണ് വസ്തുത. ഇക്കാര്യം കുട്ടിയുടെ അധികൃതരെ അറിയിച്ചെങ്കിലും കുട്ടിയെ ഇരുത്താൻ സ്ഥലമില്ലെന്നായിരുന്നു അധികൃതരുടെ മറുപടി.

കുടുംബം പുതിയ വീട് വച്ചതിനെ തുടർന്നാണ് മറ്റൊരു പഞ്ചായത്തിലേക്ക് താമസം മാറുന്നത്. ഈ പഞ്ചായത്തിൽ കുട്ടിക്കുള്ള ബഡ് സ്‌കൂളില്ല. കുട്ടിയെ സ്‌കൂളിൽ ചേർക്കുന്നതിൽ സ്‌കൂൾ മാനേജ്‌മെന്റ് പ്രസിഡന്റിനാണ് എതിർപ്പ് എന്നാണ് കുട്ടിയുടെ രക്ഷിതാക്കൾ അറിയിക്കുന്നത്.

TAGS :

Next Story