Quantcast

രാഷ്ട്രീയ യജമാനൻമാരുടെ കയ്യടി വാങ്ങാനാണ് ഗവർണറുടെ നീക്കങ്ങൾ; വിമര്‍ശനവുമായി സി.പി.എം മുഖപത്രം

ഗവർണർ ഭരണഘടനാ തലവനാണെങ്കിലും ഭരണാധികാരിയല്ലെന്ന് സി.പി.എം മുഖപത്രം

MediaOne Logo

Web Desk

  • Updated:

    2022-09-19 04:21:54.0

Published:

19 Sep 2022 2:50 AM GMT

രാഷ്ട്രീയ യജമാനൻമാരുടെ കയ്യടി വാങ്ങാനാണ് ഗവർണറുടെ നീക്കങ്ങൾ; വിമര്‍ശനവുമായി സി.പി.എം മുഖപത്രം
X

തിരുവനന്തപുരം: ഗവർണർ ഭരണഘടനാ തലവനാണെങ്കിലും ഭരണാധികാരിയല്ലെന്ന് സി.പി.എം മുഖപത്രം . യഥാർഥ അധികാരം തെരഞ്ഞെടുക്കപ്പെട്ട സർക്കാറിനാണ് .രാഷ്ട്രീയ യജമാനൻമാരുടെ കയ്യടി വാങ്ങാനാണ് ഗവർണറുടെ നീക്കങ്ങൾ. താൻ ഒപ്പിട്ടാലേ ബില്ലുകൾ നിയമമാകൂവെന്ന ഗവർണറുടെ വാക്കുകളിൽ ഭീഷണിയുടെ സ്വരമുണ്ടെന്നും ദേശാഭിമാനി മുഖപ്രസംഗത്തിൽ പറയുന്നു.

നിയമസഭ പാസാക്കുന്ന ബില്ലുകൾ താൻ ഒപ്പിട്ടാലേ നിയമമാകൂ എന്നാണ്‌ ഗവർണറുടെ ഓർമപ്പെടുത്തൽ. അതായത്‌ താൻ ഒപ്പിട്ടില്ലെങ്കിൽ നിയമമാകുന്നത്‌ കാണട്ടെ എന്ന ഭീഷണിയുടെ സ്വരമാണ്‌ ഗവർണറുടെ വാക്കുകളിൽനിന്ന്‌ വായിച്ചെടുക്കാൻ കഴിയുന്നത്‌. ഭരണഘടനയുടെ 200–-ാം അനുച്ഛേദം അനുസരിച്ച്‌ നിയമസഭ പാസാക്കിയ ബിൽ ഗവർണർക്ക്‌ അയച്ചാൽ അദ്ദേഹത്തിന്‌ ഒന്നുകിൽ അതിൽ ഒപ്പിട്ട്‌ നിയമസഭയ്‌ക്ക്‌ തിരിച്ചയക്കാം. അല്ലെങ്കിൽ ഒപ്പിടാൻ വിസമ്മതിക്കാം. അതുമല്ലെങ്കിൽ കൂടുതൽ പരിശോധനയ്‌ക്കായി നിയമസഭയിലേക്കുതന്നെ തിരിച്ചയക്കാം. അതല്ലെങ്കിൽ രാഷ്ട്രപതിയുടെ പരിഗണനയ്‌ക്ക്‌ സമർപ്പിക്കാം. പുനഃപരിശോധനയ്‌ക്ക്‌ അയച്ച ബിൽ ഒരുമാറ്റവും കൂടാതെ നിയമസഭ തിരിച്ചയച്ചാൽ അതിൽ ഒപ്പിടാൻ ഗവർണർ നിർബന്ധിതനാണ്‌. ബിൽ ഒപ്പിടാതെ അനന്തമായി വച്ചുതാമസിപ്പിക്കുന്നതിനുള്ള അധികാരമൊന്നും ഗവർണർക്ക്‌ ഇല്ല. കാരണം അങ്ങനെയൊരു 'സ്വാതന്ത്ര്യ'ത്തെക്കുറിച്ച്‌ ഭരണഘടനയിൽ പരാമർശമില്ല. ഭരണഘടനയിൽ പറയാത്ത കാര്യം ചെയ്യുന്നത്‌ ഭരണഘടനാവിരുദ്ധമല്ലേ? ജനഹിതത്തിനും ഭരണഘടനയ്‌ക്കും എതിരായ നടപടി എങ്ങനെയാണ്‌ ഗവർണർക്ക്‌ സ്വീകരിക്കാനാകുക?

സർവകലാശാലകളുടെ നടത്തിപ്പ്‌ താൻ ഏറ്റെടുക്കുകയാണെന്ന സന്ദേശമാണ്‌ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ ചില പ്രസ്‌താവനകളിലൂടെ ഗവർണർ പരോക്ഷമായി നൽകാൻ ശ്രമിക്കുന്നത്‌. ഒരു നിയമസാധുതയും ഇതിനില്ല. സർവകലാശാലാ നിയമങ്ങളനുസരിച്ച്‌ ഗവർണർ എന്ന ചാൻസലർ സർവകലാശാലകളുടെ തലവനാണെങ്കിലും ഭരണത്തിലും അക്കാദമിക്ക്‌ കാര്യങ്ങളിലും തീരുമാനമെടുക്കാനുള്ള അധികാരം വൈസ്‌ ചാൻസലർക്കാണ്‌. ചാൻസലർ എക്‌സ്‌ഒഫീഷ്യോ അയിരിക്കുന്നതുതന്നെ സർവകലാശാലകളുടെ ഭരണവും അക്കാദമിക്ക്‌ കാര്യങ്ങളും കൈകാര്യം ചെയ്യേണ്ട പൂർണമായ ചുമതല അക്കാദമിക് മേഖലയിൽനിന്നുള്ള വ്യക്തികളായിരിക്കണമെന്ന്‌ നിയമനിർമാതാക്കളുടെ നിഗമനത്തിന്‍റെ അടിസ്ഥാനത്തിലാണെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.



TAGS :

Next Story