Quantcast

പൊന്നമ്പലമേട്ടിൽ മകരവിളക്ക് ദർശിച്ച് ഭക്തർ; ശരണമന്ത്രങ്ങളാൽ മുഖരിതമായി സന്നിധാനം

ശരണം വിളികളോടെ കൈകള്‍ കൂപ്പി പതിനായിരക്കണക്കിന് അയ്യപ്പഭക്തര്‍ മകരജ്യോതി ദര്‍ശിച്ച് സായുജ്യമടഞ്ഞു. ‌

MediaOne Logo

Web Desk

  • Updated:

    2024-01-15 14:12:34.0

Published:

15 Jan 2024 2:02 PM GMT

Devotees saw Makaravilak at Ponnambalamedu
X

പത്തനംതിട്ട: പൊന്നമ്പലമേട്ടിൽ മകരവിളക്ക് ദർശിച്ച് ഭക്തർ. വൈകിട്ട് 6.45ഓടെ തിരുവാഭരണം ചാർത്തി ദീപാരാധനയ്ക്ക് ശേഷമായിരുന്നു പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിയിച്ചത്. ഇതോടെ സന്നിധാനം ശരണമന്ത്രങ്ങളാൽ മുഖരിതമായി.

ശരണം വിളികളോടെ കൈകൂപ്പി പതിനായിരക്കണക്കിന് അയ്യപ്പഭക്തര്‍ മകരജ്യോതി ദര്‍ശിച്ച് സായുജ്യമടഞ്ഞു. ‌ദർശനത്തിന് ശേഷം തീർഥാടകർ മലയിറങ്ങിത്തുടങ്ങി. തിരുവാഭരണ ഘോഷയാത്ര 6.20ഓടെ സന്നിധാനത്തെത്തിയിരുന്നു. ‌തുടര്‍ന്ന് 6.30ഓടെ തിരുവാഭരണ ഘോഷയാത്ര പതിനെട്ടാം പടി കയറി.

തുടര്‍ന്ന് സന്നിധാനത്തെ ശ്രീകോവിലിൽ അയ്യപ്പ വിഗ്രഹത്തിൽ തിരുവാഭരണം ചാർത്തി ദീപാരാധന നടന്നു. ദീപാരാധന കഴിഞ്ഞയുടൻ തന്നെ സോപാനത്ത് മണിനാദം മുഴങ്ങി. നട തുറന്നതിന് തൊട്ടുപുറകെ പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞപ്പോള്‍ സന്നിധാനത്തു നിന്നും ശരണം വിളികള്‍ ഉയര്‍ന്നു. 6.47ഓടെയാണ് മകരജ്യോതി തെളിയിച്ചത്.

പതിനായിരക്കണക്കിന് തീർഥാടകരാണ് മകരജ്യോതി ദർശിക്കാൻ സന്നിധാനത്തും പരിസരത്തും കാത്തുനിന്നത്. ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് ക്ഷേത്ര പരിസരത്ത് ഒരുക്കിയത്. പത്ത് വ്യൂ പോയിന്റുകളാണ് മകരജ്യോതി ദർശനത്തിനായി ഏർപ്പെടുത്തിയത്.

5.15യോടെ അയ്യപ്പന് ചാർത്താനുള്ള തിരുവവാഭരണം വഹിച്ചുള്ള ഘോഷയാത്ര ശരംകുത്തിയിലെത്തിയിരുന്നു. തുടർന്ന് ദേവസ്വം അധികൃതർ തിരുവാഭരണം ഏറ്റുവാങ്ങി സന്നിധാനത്തേക്ക് സ്വീകരിച്ചാനയിക്കുകയായിരുന്നു.



TAGS :

Next Story