മകരജ്യോതി ദർശിച്ച് ഭക്തർ; സന്നിധാനം ഭക്തിസാന്ദ്രം

MediaOne Logo

Web Desk

  • Updated:

    2022-01-14 13:45:48.0

Published:

14 Jan 2022 1:45 PM GMT

മകരജ്യോതി ദർശിച്ച് ഭക്തർ; സന്നിധാനം ഭക്തിസാന്ദ്രം
X

ഫയൽ ചിത്രം

മലകയറിയെത്തിയ ഭക്തജനലക്ഷങ്ങള്‍ക്ക് സായൂജ്യമേകി പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു.ശബരിമലയിൽ തിരുവാഭരണം ചാർത്തിയുള്ള ദീപാരാധന നടന്നയുടനെയാണ് ജ്യോതി തെളിഞ്ഞത്. വൈകീട്ട് ആറരയോടെയാണ് കിഴക്ക് പൊന്നമ്പലമേട്ടിൽ ഭക്തർക്ക് ദർശന സായൂജ്യം നൽകി മകരജ്യോതി തെളിഞ്ഞത്.

ബുധനാഴ്ച പന്തളം വലിയ കോയിക്കല്‍ ധര്‍മശാസ്താ ക്ഷേത്രത്തില്‍നിന്ന് പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര പരമ്പരാഗത പാത വഴിയാണ് വൈകീട്ട് ശരംകുത്തിയിലെത്തിയത്. ആഘോഷവരവായി വൈകീട്ടോടെ ശരംകുത്തിയിലെത്തിയ തിരുവാഭരണപേടകങ്ങളെ ആചാരപൂര്‍വം ദേവസ്വം പ്രതിനിധികള്‍ സ്വീകരിച്ച് പതിനെട്ടാംപടിയിലേക്ക് ആനയിച്ചു.

News Summary : Devotees seeing Makar Jyoti; Sannidhanam is devotional

TAGS :

Next Story