'പൊതുവഴി തടസ്സപ്പെടുത്തി പരിപാടികൾ അനുവദിക്കരുത്'; ജില്ലാ പൊലീസ് മേധാവിമാർക്ക് ഡിജിപിയുടെ സർക്കുലർ
''ഘോഷയാത്രകളും ഉത്സവചടങ്ങുകളും റോഡിന്റെ ഒരുവശത്തെ അനുവദിക്കാവൂ, റോഡ് പൂർണമായി തടസ്സപ്പെടുത്തുന്ന രീതിയിൽ ആഘോഷങ്ങൾ അനുവദിക്കരുത്''

തിരുവനന്തപുരം: പൊതുവഴി തടസ്സപ്പെടുത്തി പരിപാടികൾ അനുവദിക്കരുതെന്ന് ഡിജിപി ഡിജിപി എസ്.ദർവേഷ് സാഹിബിന്റെ സർക്കുലർ.
ഘോഷയാത്രകളും ഉത്സവചടങ്ങുകളും റോഡിന്റെ ഒരുവശത്തെ അനുവദിക്കാവൂ. റോഡ് പൂർണമായി തടസ്സപ്പെടുത്തുന്ന രീതിയിൽ ആഘോഷങ്ങൾ അനുവദിക്കരുത്. ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നതിൽ വീഴ്ച വരുത്തരുതെന്നും ഡിജിപിയുടെ സർക്കുലറില്‍ പറയുന്നു. ജില്ലാ പൊലീസ് മേധാവികള്‍ക്കാണ് സര്‍ക്കുലര്‍ അയച്ചിരിക്കുന്നത്.
ഘോഷയാത്രകൾ റോഡിന്റെ ഒരുവശത്തുകൂടി മാത്രമാണെന്ന് ഉറപ്പാക്കണം. റോഡ് പൂർണമായി തടസ്സപ്പെടുത്തിയുള്ള പരിപാടികൾ അനുവദിക്കില്ല. ഘോഷയാത്രകൾ മൂലം ജനത്തിനു വഴിയിലൂടെ സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതിയുണ്ടാകരുതെന്നും നിർദേശിച്ചു.
Watch Video Report
Next Story
Adjust Story Font
16

