Quantcast

സംസ്ഥാന സർക്കാർ വീണ്ടും ഹെലികോപ്ടർ വാടകയ്ക്ക് എടുത്തേക്കും

സ്വകാര്യ ഏജൻസികളിൽ നിന്നടക്കം ടെണ്ടർ ക്ഷണിക്കാനുള്ള നടപടികൾ ആരംഭിച്ചു

MediaOne Logo

Web Desk

  • Updated:

    2021-09-16 06:38:17.0

Published:

16 Sept 2021 10:58 AM IST

സംസ്ഥാന സർക്കാർ വീണ്ടും ഹെലികോപ്ടർ വാടകയ്ക്ക് എടുത്തേക്കും
X

സംസ്ഥാന സർക്കാർ വീണ്ടും ഹെലികോപ്ടർ വാടകയ്ക്ക് എടുത്തേക്കും. പുതിയ ഹെലികോപ്ടർ ആവശ്യപ്പെട്ട് ഡിജിപി സർക്കാരിന് കത്ത് നൽകി. സ്വകാര്യ ഏജൻസികളിൽ നിന്നടക്കം ടെണ്ടർ ക്ഷണിക്കാനുള്ള നടപടികൾ ആരംഭിച്ചു. പവൻ ഹൻസുമായുള്ള കരാർ ഏപ്രിലിൽ അവസാനിച്ചിരുന്നു.

പ്രതിമാസം ഒരു കോടി 70 ലക്ഷം രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ വാടകയ്ക്ക് എടുത്ത ഹെലികോപ്ടറിന് നല്‍കിവന്നിരുന്നത്. പിന്നീട് കരാര്‍ തുടരേണ്ടതില്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ഹെലികോപ്ടര്‍ തിരികെക്കൊണ്ടുപോയത്. വീണ്ടും ഹെലികോപ്ടറിനായി ഡിജിപി കത്തുനല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ ഇതുവരെ വിഷയം പരിഗണനയ്ക്ക് എടുത്തിട്ടില്ല. ഡിജിപിയുടെ ആവശ്യം അംഗീകരിക്കാനാണ് സാധ്യത.

TAGS :

Next Story