ധർമ്മസ്ഥല വെളിപ്പെടുത്തൽ: ജീവന് ഭീഷണിയുണ്ട്, പൊലീസ് സംരക്ഷണയിൽ എസ്‌ഐടിക്ക് മുന്നിൽ ഹാജരാകും: മനാഫ്
''കേരള സാരിയുടുത്ത സ്ത്രീകളെയും ധർമ്മസ്ഥലയിൽ കൊന്ന് കുഴിച്ചിട്ടുണ്ട്. കിട്ടിയ തലയോട്ടി സത്യമാണോയെന്ന് അന്വേഷണ സംഘം പറയട്ടേ''

കോഴിക്കോട്: ധര്‍മ്മസ്ഥല വെളിപ്പെടുത്തലില്‍ ജീവന് ഭീഷണിയുണ്ടെന്നും എസ്ഐടിക്ക് മുന്നിൽ ഹാജരാകാൻ പൊലീസ് സംരക്ഷണയിൽ പോകുമെന്നും മലയാളി യൂട്യൂബര്‍ മനാഫ്.
ജീവന് ഭീഷണിയുള്ളതിനാല്‍ പൊലീസ് സുരക്ഷ ആവശ്യപ്പെട്ട് കോഴിക്കോട് പൊലീസ് കമ്മീഷണറെ കണ്ടിരുന്നു. പൊലീസ് സംരക്ഷണം നൽകുമെന്ന് കമ്മീഷണർ അറിയിച്ചു. തനിക്കെതിരെ ഉടുപ്പി പൊലീസ് മതസ്പർധക്ക് പുതിയ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇന്ന് വാറണ്ട് നൽകാൻ എത്തുമെന്ന് അറിയിച്ചെന്നും മനാഫ് പറഞ്ഞു. ശനിയാഴ്ച മാധ്യമങ്ങളെ കണ്ടപ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
''തിങ്കളാഴ്ച എസ്ഐടിക്ക് മുന്നിൽ ഹാജരാകും.സത്യസസമായ കേസാണിത്. പലരേയും അവിടെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയിട്ടുണ്ട്. കേരള സാരി ഉടുത്ത സ്ത്രീകളെയും അവിടെ കുഴിച്ച് മൂടിയിട്ടുണ്ട്. തൻ്റെ യുട്യൂബ് ചാനലിലൂടെ പ്രചരിപ്പിച്ച കാര്യങ്ങളിൽ ഉറച്ച് നിൽക്കുന്നു. ചിലർ മനപ്പൂർവ്വം മതസ്പർദ്ധ ഉണ്ടാക്കാൻ ശ്രമിക്കുന്നുണ്ട്. അന്വേഷണത്തോട് പൂർണമായും സഹകരിക്കുമെന്നും എന്റെ കയ്യിലുള്ള എല്ലാ തെളിവുകളും അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറുമെന്നും മനാഫ് വ്യക്തമാക്കി.
'ശുചീകരണ തൊഴിലാളി മൊഴിമാറ്റിയെങ്കിലും അവിടെ നിന്നും ലഭിച്ച അസ്ഥികൂടങ്ങൾ ചോദ്യചിഹ്നമാണ്. ഞങ്ങളുടെ പിന്നിൽ ഒരു ഗൂഢാലോചനയുമില്ലെന്നും. വിദേശ ഫണ്ടോ, സഹായമോ ഒന്നുമില്ല'-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Watch Video
Adjust Story Font
16

