വഖഫ് സ്വത്തുക്കള്‍ ഉമീദ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നതിൽ പ്രതിസന്ധിയെന്ന് പരാതി
വഖഫ് ഭേദഗതി നിയമത്തിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാര്‍ ഉമീദ് പോര്‍ട്ടല്‍ അവതരിപ്പിച്ചത്.

കോഴിക്കോട്: വഖഫ് സ്വത്തുക്കള്‍ ഉമീദ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ പ്രതിസന്ധി നേരിടുന്നുണ്ടെന്ന് പരാതി. രജിസ്റ്റര്‍ ചെയ്യാനുള്ള സമയപരിധി അവസാനിക്കാനിരിക്കെയാണ് പോര്‍ട്ടല്‍ പണിമുടക്കിയുള്ള പ്രതിസന്ധിയെന്ന് സമസ്ത നേതാവ് അബ്ദുസമദ് പൂക്കോട്ടൂര്‍ പറഞ്ഞു.
വഖഫ് ഭേദഗതി നിയമത്തിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാര്‍ ഉമീദ് പോര്‍ട്ടല്‍ അവതരിപ്പിച്ചത്. ഈ മാസം അഞ്ചിനകം വഖഫ് സ്വത്തുക്കളുടെ വിവരങ്ങള്‍ ആവശ്യമായ രേഖകളോടൊപ്പം പോര്‍ട്ടലില്‍ നല്‍കണമെന്നാണ് നിര്‍ദേശം. ഇത്തരത്തിൽ വിവരങ്ങള്‍ നല്‍കുന്നതിനാണ് പ്രതിസന്ധി നേരിടുന്നത്.
സാങ്കേതിക പ്രശ്നത്തിനൊപ്പം ഉമീദ് പോര്‍ട്ടലില്‍ വിവരങ്ങള്‍ നല്‍കുന്നതില്‍ ഇപ്പോഴും അവ്യക്തത തുടരുന്നുണ്ട്. ഇത് വഖഫ് സ്വത്തുക്കള്‍ അന്യാധീനപ്പെടുമോ എന്ന ആശങ്കയുണ്ടാക്കുന്നാതായും മുസ്‌ലിം സംഘടനകള്‍ പറയുന്നു. രജിസ്റ്റര്‍ ചെയ്യാനുള്ള സമയം നീട്ടുന്നതിനൊപ്പം രജിസ്ട്രേഷന്‍ പ്രക്രിയ അതത് സംസ്ഥാനങ്ങളിലെ വഖഫ് ബോര്‍ഡുകളെ ഏല്‍പ്പിക്കണമെന്നാണ് ആവശ്യം.
സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം സംഘടനകള്‍ സുപ്രിംകോടതിയെ സമീപിച്ചെങ്കിലും ഹരജിക്കാരുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. സമയം നീട്ടാന്‍ വഖഫ് ട്രൈബ്യൂണലിനെ സമീപിക്കാമെന്നായിരുന്നു സുപ്രിംകോടതി നിർദേശം.
Adjust Story Font
16

