Quantcast

സംസ്ഥാനത്ത് നാളെ മുതൽ ഡിജിറ്റൽ ആർസി; ഉത്തരവിറക്കി ഗതാഗത വകുപ്പ്

ആവശ്യമുള്ളവർക്ക് ആർസി പ്രിൻ്റ് എടുക്കാം

MediaOne Logo

Web Desk

  • Published:

    28 Feb 2025 9:13 PM IST

സംസ്ഥാനത്ത് നാളെ മുതൽ ഡിജിറ്റൽ ആർസി; ഉത്തരവിറക്കി ഗതാഗത വകുപ്പ്
X

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ ഡിജിറ്റൽ ആർസി. ഗതാഗത വകുപ്പ് ഉത്തരവിറക്കി. ആവശ്യമുള്ളവർക്ക് ആർസി പ്രിൻ്റ് എടുക്കാം. പരിവാഹൻ സൈറ്റിൽ ഇതിനായി മാറ്റം വരുത്തി.

നിലവിൽ ഡിജിറ്റലായിട്ടാണ് ലൈസന്‍സ് നൽകുന്നത്. നേരത്തെ ലൈസന്‍സ് പ്രിന്‍റ് ചെയ്ത് തപാലിൽ അയച്ചിരുന്നു. ഇതൊഴിവാക്കിയാണ് ലൈസന്‍സ് ഡിജിറ്റലാക്കിയത്. ലൈസന്‍സ് ഡിജിറ്റലാക്കിയെങ്കിലും ആര്‍സി ബുക്ക് പ്രിന്‍റ് ചെയ്ത് നൽകിയിരുന്നു. ഇതിനാണിപ്പോള്‍ മാറ്റം വരുത്തുന്നത്. നേരത്തെ ആര്‍സി ബുക്ക് ലഭിക്കാൻ കാലതാമസം നേരിട്ടിരുന്നു. ഡിജിറ്റലാകുന്നതോടെ വേഗത്തിൽ ആര്‍സി ബുക്ക് ലഭിക്കും.

വാഹനങ്ങള്‍ കൈമാറ്റം ചെയ്തശേഷവും ആര്‍സി ബുക്കുമായി ലിങ്ക് ചെയ്തിരിക്കുന്ന നമ്പര്‍ മാറ്റാത്ത സാഹചര്യമുണ്ടെന്നും ഇതൊഴിവാക്കാനായി വാഹന ഉടമകള്‍ ഈ മാസം തന്നെ നമ്പറുകള്‍ അപ്ഡേറ്റ് ചെയ്യണമെന്നും ഗതാഗത വകുപ്പ് നിര്‍ദേശം നൽകിയിരുന്നു.

TAGS :

Next Story