Quantcast

സംസ്ഥാനത്ത് പാഠ്യപദ്ധതി പരിഷ്‌കരണത്തിന് സ്‌കൂൾതല ചർച്ച ആരംഭിച്ചെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ

'സ്‌കൂൾ സമയം മാറ്റുന്നതിന് ഒരുപാട് കടമ്പകൾ കടക്കണം, ഇക്കാര്യങ്ങൾ ഉൾപെടെ ജനങ്ങൾക്കിടയിൽ ചർച്ച ചെയ്യുന്നുണ്ട്'

MediaOne Logo

Web Desk

  • Updated:

    2022-11-12 02:43:19.0

Published:

12 Nov 2022 2:40 AM GMT

സംസ്ഥാനത്ത് പാഠ്യപദ്ധതി പരിഷ്‌കരണത്തിന് സ്‌കൂൾതല ചർച്ച ആരംഭിച്ചെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ
X

കൊച്ചി: പാഠ്യപദ്ധതി പരിഷ്‌കരണത്തിന് വിവിധ തലങ്ങളിൽ ചർച്ച നടക്കുകയാണെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു മീഡിയവണിനോട്. സ്‌കൂൾതല ചർച്ചകൾ ആരംഭിച്ചു. കൂടിയാലോചനകൾക്ക് ശേഷം മാത്രമേ പരിഷ്‌കരണം നടപ്പാക്കൂ. സ്‌കൂൾ സമയം മാറ്റുന്നതിന് ഒരുപാട് കടമ്പകൾ കടക്കണം. ഇക്കാര്യങ്ങൾ ഉൾപെടെ ജനങ്ങൾക്കിടയിൽ ചർച്ച ചെയ്യുന്നുണ്ടെന്നും ജീവൻ ബാബു പറഞ്ഞു.

എല്ലാവരെയും പരിഗണിച്ചേ പരിഷ്‌കരണം നടപ്പാക്കൂ. സർക്കാർ നിർദേശങ്ങളെ എതിർക്കുന്നവരുമായും ചർച്ച നടത്തും . സമഗ്ര പരിഷ്‌കരണമാണ് ലക്ഷ്യമിടുന്നതെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ പറഞ്ഞു.

TAGS :

Next Story