Quantcast

സംവിധായകനും ഛായാ​ഗ്രഹകനുമായ സംഗീത് ശിവൻ അന്തരിച്ചു

യോദ്ധ, ഗാന്ധർവ്വം, നിർണയം തുടങ്ങി നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്തു

MediaOne Logo

Web Desk

  • Updated:

    2024-05-08 14:42:43.0

Published:

8 May 2024 12:09 PM GMT

Director Sangeet Sivan passed away,malayalam news latest
X

മുംബൈ: പ്രശസ്ത സിനിമ സംവിധായകനും ഛായാ​ഗ്രഹനുമായ സംഗീത് ശിവൻ അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. യോദ്ധ, ഗാന്ധർവ്വം, നിർണയം തുടങ്ങി നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്തു. യോദ്ധ എന്ന സിനിമയിലൂടെ എആർ റഫ്മമാനെ മലയാളികള്‍ക്ക് പരിജയപ്പെടുത്തി.

നിരവധി ഹിന്ദി സിനിമകളും സംവിധാനം ചെയ്തു. 1990 ൽ ഇറങ്ങിയ വ്യൂഹത്തിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ അരങ്ങേറ്റം. ജോണി എന്ന ചിത്രത്തിന് മികച്ച കുട്ടികൾക്കുള്ള ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു. 'സ്നേഹപൂർവ്വം അന്ന' ആയിരുന്നു അവസാനത്തെ മലയാള ചിത്രം. അച്ഛന്‍ ശിവന്‍ തയ്യാറാക്കിയ ഡോക്യമെന്‍ററികളില്‍ പ്രവർത്തിച്ചാണ് സിനിമ ലോകത്തേക്ക് പ്രവേശിച്ചത്.

സം​ഗീത് ശിവൻ്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി. വൈവിധ്യമാർന്ന തലങ്ങളിലേക്കു ചലച്ചിത്രകലയെ വളർത്തിയ ശ്രദ്ധേയനായ സംവിധായകനായിരുന്നു സം​ഗീത് ശിവൻ. വ്യത്യസ്ത ഭാഷകളിൽ, അപരിചിതമായ ഇതിവൃത്തങ്ങൾ മുൻനിർത്തി സിനിമകളെടുത്ത സം​ഗീത് ശിവൻ ഛായ​ഗ്രഹണരം​ഗത്തും സംവിധാനരം​ഗത്തും മികവുറ്റ വ്യക്തിമുദ്ര പതിപ്പിച്ചു. അതേഹത്തിൻ്റെ വിയോ​ഗം ഇന്ത്യൻ സിനിമയ്ക്ക് വലിയ നഷ്ടമാണെന്നും പിണറായി വിജയൻ പറഞ്ഞു.

TAGS :

Next Story