പീച്ചി കസ്റ്റഡി മര്‍ദനം; എസ്‌ഐ രതീഷിനെതിരായ അച്ചടക്ക നടപടി ഉടന്‍
ദക്ഷിണ മേഖല ഐജിക്ക് നല്‍കുന്ന മറുപടി പരിശോധിച്ച ശേഷമായിരിക്കും തീരുമാനം

തിരുവനന്തപുരം: കസ്റ്റഡി മര്‍ദ്ദനത്തില്‍ പീച്ചി സ്റ്റേഷനിലെ എസ് ഐയായിരുന്ന രതീഷിനെതിരെ അച്ചടക്ക നടപടി ഉടന്‍ ഉണ്ടാകും. രതീഷിന് ദക്ഷിണ മേഖല ഐജി ശ്യാം സുന്ദര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.
മറുപടി ലഭിച്ചാല്‍ ഉടന്‍ ഇത് പരിശോധിച്ചശേഷം നടപടി സ്വീകരിക്കാനാണ് തീരുമാനം. കുന്നംകുളം സ്റ്റേഷനിലെ കസ്റ്റഡി മര്‍ദ്ദനത്തില്‍ നാല് ഉദ്യോഗസ്ഥരെയാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.
ഇവര്‍ക്കെതിരായ തുടര്‍നടപടിയും ആരംഭിച്ചിട്ടുണ്ട്. തനിക്കെതിരെ ഉയര്‍ന്ന പരാതികള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ഡിവൈഎസ്പി മധു ആരോപിച്ചു. ഘട്ടം ഘട്ടമായി ഓരോരുത്തരെ രംഗത്തിറക്കുന്നു. ഇനിയും അണിയറയില്‍ ആളുകള്‍ ഉണ്ടാകും.
പല ജില്ലകളിലുള്ള വിരോധികളെ കോഡിനേറ്റര്‍ ഒരു കുടക്കീഴിയില്‍ എത്തിക്കുകയാണ് .റിട്ടയര്‍മെന്റിനുശേഷം ഈവന്റ് മാനേജ്‌മെന്റ് പണിയാണ് ഏമാന് നല്ലതെന്നും മധു പരിഹാസ രൂപേണ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. കോന്നി സിഐ ആയിരിക്കെ മധു എസ്എഫ്‌ഐ നേതാവിനെ മര്‍ദ്ദിച്ചെന്നായിരുന്നു പരാതി ഉയര്‍ന്നത്.
Adjust Story Font
16

