പരാതി നൽകാനെത്തിയ യുവാവിനെ ആക്ഷേപിച്ച് ഇറക്കിവിട്ടു; മേൽപറമ്പ് പൊലീസിനെതിരെ പരാതി
എസ്ഐയുടെ നേതൃത്വത്തിൽ പൊലീസ് സംഘം മർദിച്ചതായും ആരോപണം

കാസർകോട്: പരാതി നൽകാനായി സ്റ്റേഷനിലെത്തിയ യുവാവിനെ പരാതി സ്വീകരിക്കാതെ ആക്ഷേപിച്ച് ഇറക്കിവിട്ടതായി ആരോപണം. കാസർകോട് മേൽപറമ്പ് പൊലീസിന് എതിരെയാണ് പരാതി. എസ്ഐയുടെ നേതൃത്വത്തിൽ പൊലീസ് സംഘം മർദിച്ചതായും മേൽപറമ്പ് സ്വദേശി കലന്തർ അലി ആരോപിച്ചു.
കാസർക്കോട് മേൽപറമ്പ് സ്വദേശി കലന്തർ അലിയാണ് പൊലീസിനെതിരെ ഗുരുതര ആരോപണവുമായി രംഗത്ത് വന്നത്. കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ട് 3 മണിക്ക് കാസർകോട് മേൽപറമ്പിൽ ഒരു സംഘം മർദിച്ചതായി കലന്തർ അലി പറയുന്നു. തലക്ക് അടിയേറ്റ കലന്തർ അലി രാത്രി കാസർകോട് ജനറൽ ആശുപത്രിയിൽ എത്തി. അവിടെ നിന്നും കലന്തർ അലിയെ സ്വകാര്യ ആശുപത്രിയിലേക്ക് റഫർ ചെയ്തു. ചൊവ്വാഴ്ച വൈകീട്ടാണ് കലന്തർ അലി പരാതിയുമായി മേൽപറമ്പ് പൊലീസ് സ്റ്റേഷനിലെത്തിയത്. എന്നാല്‍ പരാതി സ്വീകരിക്കാതെ ആക്ഷേപിച്ച് ഇറക്കിവിട്ടതായി കലന്തർ അലി പറയുന്നു.
സംഭവം അറിഞ്ഞ് കലന്തർ അലിയുടെ സഹോദരനും സുഹൃത്തുക്കളും സ്റ്റേഷനിലെത്തി.പരാതിയെ കുറിച്ച് ചോദിക്കുന്നതിനിടെ യുവാവ് സ്റ്റേഷനിൽ നിന്നും ഇറങ്ങി ഓടുകയായിരുന്നുവെന്നും മർദിച്ചിട്ടില്ലെന്നുമാണ് മേൽപറമ്പ് പൊലീസിൻ്റെ വിശദീകരണം. കലന്തർ അലി ഡിജിപിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകിയിട്ടുണ്ട്.
Adjust Story Font
16

