Quantcast

ആർഎസ്പിയിൽ തർക്കം രൂക്ഷം; മണ്ഡലം സെക്രട്ടറിയെ ഒപ്പിടാൻ അനുവദിക്കാതെ എൻ. കെ പ്രേമചന്ദ്രൻ പക്ഷം

സംസ്ഥാന സെക്രട്ടറി എ.എ അസീസ് അധ്യക്ഷത വഹിച്ച യോഗത്തിലാണ് തർക്കം

MediaOne Logo

Web Desk

  • Published:

    4 March 2026 12:31 PM IST

ആർഎസ്പിയിൽ തർക്കം രൂക്ഷം; മണ്ഡലം സെക്രട്ടറിയെ ഒപ്പിടാൻ അനുവദിക്കാതെ എൻ. കെ പ്രേമചന്ദ്രൻ പക്ഷം
X

കൊല്ലം: സ്ഥാനാർഥി നിർണയത്തിന് പിന്നാലെ ആർഎസ്പി ഇരവിപുരം മണ്ഡലം കമ്മിറ്റിയിൽ തർക്കം തുടരുകയാണ്. മണ്ഡലം സെക്രട്ടറി എൻ. നൗഷാദിനെ ഒപ്പിടാൻ അനുവദിക്കാതെ എൻ.കെ പ്രേമചന്ദ്രൻ പക്ഷം. നൗഷാദ് ഒപ്പിടുന്നത് ബിജു ലക്ഷ്മികാന്തൻ തടഞ്ഞു. പൊതുമധ്യത്തിൽ താൻ രാജി വെക്കുന്നു എന്ന് പറഞ്ഞയാൾക്ക് ഈ കമ്മറ്റിയിൽ ഇരിക്കാനുള്ള യോ​ഗ്യതയില്ലെന്നും പ്രേമചന്ദ്രൻ പക്ഷം.

കമ്മിറ്റിയിൽ നേതാക്കൾ ചേരി തിരിഞ്ഞ് തർക്കം ഉണ്ടായി. നൗഷാദ് രാജി സമർപ്പിച്ചെങ്കിലും നേതൃത്വം അംഗീകരിച്ചിരുന്നില്ല. സംസ്ഥാന സെക്രട്ടറി എ.എ അസീസ് അധ്യക്ഷത വഹിച്ച യോഗത്തിലാണ് തർക്കം.


TAGS :

Next Story