സര്‍ക്കാര്‍ നല്‍കാനുള്ളത് 160 കോടി രൂപ; സംസ്ഥാനത്ത് ആൻജിയോഗ്രാം ഉപകരണങ്ങളുടെ വിതരണം നിലച്ചു, നിലപാട് കടുപ്പിച്ച് വിതരണക്കാർ
ആഗസ്ത് വരെയുള്ള കുടിശ്ശിക നൽകുമെന്ന ഉറപ്പ് സർക്കാർ പാലിച്ചില്ലെന്ന് വിതരണക്കാർ പറയുന്നു

representative image
കോഴിക്കോട്: സംസ്ഥാനത്ത് ആൻജിയോഗ്രാം ഉപകരണങ്ങളുടെ വിതരണം നിലച്ചു. ഇന്ന് മുതൽ ഉപകരണ വിതരണം നിർത്തിവെക്കുന്നതായി വിതരണക്കാർ അറിയിച്ചു. ആഗസ്ത് വരെയുള്ള കുടിശ്ശിക നൽകുമെന്ന ഉറപ്പ് സർക്കാർ പാലിച്ചില്ലെന്ന് വിതരണക്കാർ പറയുന്നു. നിലവിൽ 158 കോടിയോളം രൂപയാണ് വിതരണക്കാർക്ക് സർക്കാർ നൽകാനുള്ളത്. 18 മാസത്തെ കുടിശ്ശികയാണ് വിതരണക്കാര്‍ക്ക് കിട്ടാനുള്ളത്.ഇതിൽ ഏറ്റവും കൂടുതൽ കുടിശ്ശികയുള്ളത് കോഴിക്കോട് മെഡിക്കൽ കോളേജിലാണ്.
ആരോഗ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ആഗസ്റ്റ് വരെയുള്ള കുടിശ്ശിക തന്ന് തീര്‍ക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. ഇത് പാലിക്കാതായതോടെയാണ് സെപ്റ്റംബർ 1 മുതൽ സംസ്ഥാനത്തൊട്ടാകെ ആൻജിയോപ്ലാസ്റ്റി ,ആൻജിയോഗ്രാം ഉപകരണങ്ങളുടെ വിതരണം നിർത്തുന്നതെന്ന് വിതരണക്കാരുടെ സംഘടാന പ്രതിനിധികള്‍ വ്യക്തമാക്കി.
ആൻജിയോപ്ലാസ്റ്റി നടത്താനുള്ള ഉപകരണങ്ങളില്ലത്തിനെ തുടർന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഹൃദയശസ്ത്ക്രിയ നിർത്തിവെച്ചിരുന്നു.ഉപകരണ വിതരക്കാർക്ക് നൽകാൻ കാരുണ്യഫണ്ടിൽ നിന്ന് അടിയന്തരമായി രണ്ട് കോടി രൂപ കൈമാറുമെന്ന്ആരോഗ്യമന്ത്രി ഉറപ്പ് നൽകിയിരുന്നു.എന്നാല്‍ രണ്ടു കോടി കിട്ടിയതുകൊണ്ട് പ്രതിസന്ധി തീരില്ലെന്നും വിതരണക്കാര്‍ വ്യക്തമാക്കിയിരുന്നു.
Adjust Story Font
16

