Quantcast

കൽപ്പാത്തി രഥ പ്രയാണത്തിന് അനുമതി നിഷേധിച്ച് ജില്ലാ ഭരണകൂടം

രഥ പ്രയാണം ഒഴിവാക്കി ചടങ്ങ് മാത്രമാക്കി ഉത്സവം നടത്തണമെന്ന് കലക്ടർ

MediaOne Logo

Web Desk

  • Published:

    9 Nov 2021 10:00 PM IST

കൽപ്പാത്തി രഥ പ്രയാണത്തിന് അനുമതി നിഷേധിച്ച് ജില്ലാ ഭരണകൂടം
X

പാലക്കാട് കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ജില്ലാ ഭരണകൂടം നിയന്ത്രണങ്ങൾ കടുപ്പിച്ചു. രഥ പ്രയാണം ഒഴിവാക്കി ചടങ്ങ് മാത്രമാക്കി ഉത്സവം നടത്തണമെന്ന് കലക്ടർ നിർദേശിച്ചു. 200 പേരെ വെച്ച് രഥ പ്രയാണം സാധ്യമാകില്ലെന്നും കലക്ടർ അറിയിച്ചു. എന്നാൽ തീരുമാനത്തിനെതിരെ ക്ഷേത്രഭാരവാഹികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്.

ക്ഷേത്രത്തിൽ 100 ഉം അഗ്രഹാര വീഥിയിൽ 200 ഉം പേരെ പങ്കെടുപ്പിക്കാമെന്ന് നേരത്തെ ഭരണകൂടം അറിയിച്ചിരുന്നു. നവംബർ 14 മുതൽ 16 വരെയാണ് ഇക്കുറി ഉത്സവം നടക്കുന്നത്. കോവിഡ് കാരണം കഴിഞ്ഞ വർഷം ചടങ്ങായാണ് നടന്നിരുന്നത്.

TAGS :

Next Story