പാലക്കാട്ട് ബിജെപി സ്ഥാനാർഥിയുടെ പോസ്റ്ററിൽ നിന്ന് ജില്ലാ അധ്യക്ഷനെ ഒഴിവാക്കി
സംസ്ഥാന അധ്യക്ഷനും മുതിർന്ന നേതാവ് എൻ. ശിവരാജനും പോസ്റ്ററിൽ

പാലക്കാട്: പാലക്കാട്ടെ ബിജെപി സ്ഥാനാർഥിയുടെ പോസ്റ്ററിൽ നിന്ന് ജില്ലാ അധ്യക്ഷനെ ഒഴിവാക്കി. ഇ. കൃഷ്ണദാസിൻ്റെ പോസ്റ്ററിൽ നിന്നാണ് ജില്ലാ പ്രസിഡൻ്റ് പ്രശാന്ത് ശിവനെ ഒഴിവാക്കിയത്. സംസ്ഥാന അധ്യക്ഷനും മുതിർന്ന നേതാവ് എൻ ശിവരാജനും പോസ്റ്ററിൽ.
കൃഷ്ണകുമാർ പക്ഷത്തിനൊപ്പമാണ് ജില്ലാ അധ്യക്ഷൻ. രാജീവ് ചന്ദ്രശേഖരൻ ഇടപ്പെട്ടാണ് കൃഷ്ണദാസിനെ സ്ഥാനാർത്ഥിയാക്കിയത്. കൃഷ്ണകുമാർ വിരുദ്ധ പക്ഷത്തെ കൃഷ്ണദാസിനും പി സ്മീതേഷിനും മാത്രമാണ് സീറ്റ് ലഭിച്ചത്.
കടുത്ത തർക്കമാണ് പാലക്കാട് ബിജെപിയിൽ നിലനിന്നിരുന്നത്. രണ്ട് പക്ഷമായാണ് ബിജെപി പ്രവർത്തിക്കുന്നത്. കൃഷ്ണദാസ് പക്ഷത്തിന് വിരുദ്ധമാണ് കൃഷ്ണകുമാർ. കൃഷ്ണദാസ് പങ്കുവെച്ച പോസ്റ്ററിലാണ് ഇത്തരത്തിൽ ജില്ലാ അധ്യക്ഷനെ ഒഴിവാക്കിയത്.
നേതൃത്വത്തെ പരസ്യമായി വിമർശിച്ച് നഗരസഭ മുൻ ചെയർപേഴ്സൺ പ്രിയ അജയൻ രംഗത്ത്. ഇ. കൃഷ്ണദാസിന്റെ പ്രചാരണ പോസ്റ്ററിൽ നിന്ന് ജില്ലാ അധ്യക്ഷന്റെ ചിത്രവും ഒഴിവാക്കി. ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ ബി ജെ പിക്ക് സ്ഥാനാർത്ഥികളുമില്ല.
പാലക്കാട് നഗരസഭ ചെയർപേഴ്സൺ പ്രമീള ശശിധരന് പിന്നാലെയാണ് ബി ജെ പി നേതൃത്വത്തെ വിമർശിച്ച് പ്രിയ അജയനും രംഗത്ത് എത്തി . നഗരസഭ കൗൺസിൽ നടന്നപ്പോൾ , സ്വന്തം പാർട്ടിക്കാർ വരെ ഇറങ്ങിപ്പോയെന്നും , നേതൃത്വത്തെ അറിയിച്ചിട്ടും പരിഹരിച്ചില്ല എന്നും പ്രിയ അജയൻ പറയുന്നു . ഇതോടെ താൻ രാഷ്ട്രീയം വിടുകയാണെന്നും പ്രിയ പറഞ്ഞു.
Adjust Story Font
16

