Quantcast

സമരത്തെ ചൊല്ലി സിനിമാ നിർമ്മാതാക്കൾക്കിടയിൽ ഭിന്നത; സുരേഷ് കുമാറിനെ തള്ളി ആൻറണി പെരുമ്പാവൂർ

സമരം മലയാള സിനിമക്ക് ഗുണകരമാകും എന്ന് കരുതുന്നില്ലെന്നും സമ്മർദ്ദങ്ങൾക്ക് വഴങ്ങി ആവാം പ്രസ്താവനയെന്നും ആൻറണി പെരുമ്പാവൂർ

MediaOne Logo

Web Desk

  • Updated:

    2025-02-13 11:38:21.0

Published:

13 Feb 2025 2:39 PM IST

സമരത്തെ ചൊല്ലി സിനിമാ നിർമ്മാതാക്കൾക്കിടയിൽ ഭിന്നത; സുരേഷ് കുമാറിനെ തള്ളി ആൻറണി പെരുമ്പാവൂർ
X

കൊച്ചി: സമരത്തെ ചൊല്ലി സിനിമാ നിർമ്മാതാക്കൾക്കിടയിൽ ഭിന്നത. സമരത്തിന് ആഹ്വാനം ചെയത സുരേഷ് കുമാറിനെ തള്ളി ആൻറണി പെരുമ്പാവൂർ രംഗത്തെതി. സമരം മലയാള സിനിമക്ക് ഗുണകരമാകും എന്ന് കരുതുന്നില്ലെന്നും സമ്മർദ്ദങ്ങൾക്ക് വഴങ്ങി ആവാം പ്രസ്താവനയെന്നും ആൻറണി പെരുമ്പാവൂർ പറഞ്ഞു.

സംസ്ഥാനത്ത് ജൂണ്‍ ഒന്ന് മുതല്‍ സിനിമ സമരം ആരംഭിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. സിനിമാ സംഘടനകളുടെ സംയുക്ത യോഗത്തിലായിരുന്നു തീരുമാനം. ജിഎസ്ടിക്കൊപ്പമുള്ള വിനോദ നികുതി കുറക്കണമെന്നാണ് സംഘടനകളുടെ ആവശ്യം. ഷൂട്ടിങ്ങും സിനിമ പ്രദർശനവും ഉൾപ്പെടെ സിനിമാമേഖല സ്തംഭിപ്പിച്ചാണ് സമരം.

TAGS :

Next Story