Quantcast

സ്വകാര്യതയിൽ കയറി അഭിപ്രായം പറയരുത്, സമസ്തയുടെ ജോലി അതല്ല; ജിഫ്രി മുത്തുക്കോയ തങ്ങൾ

ബഹുഭാര്യത്വവുമായി ബന്ധപ്പെട്ട് സമസ്ത മുശാവറ അംഗം ബഹാവുദ്ദീൻ നദ്‌വി നടത്തിയ പ്രസ്താവന തള്ളി ജിഫ്രി മുത്തുക്കോയ തങ്ങൾ

MediaOne Logo

Web Desk

  • Updated:

    2025-09-10 09:27:07.0

Published:

10 Sept 2025 2:54 PM IST

സ്വകാര്യതയിൽ കയറി അഭിപ്രായം പറയരുത്, സമസ്തയുടെ ജോലി അതല്ല; ജിഫ്രി മുത്തുക്കോയ തങ്ങൾ
X

കോഴിക്കോട്: ബഹുഭാര്യത്വവുമായി ബന്ധപ്പെട്ട് സമസ്ത മുശാവറ അംഗം ബഹാവുദ്ദീൻ നദ്‌വി നടത്തിയ പ്രസ്താവന തള്ളി ജിഫ്രി മുത്തുക്കോയ തങ്ങൾ. ആളുകളുടെ സ്വകാര്യതയിൽ കയറി അഭിപ്രായം പറയരുത്. അതല്ല സമസതയുടെ ജോലിയെന്നും സമസ്ത പ്രസിഡന്റ് പറഞ്ഞു.

പ്രസ്താവനയിൽ വിശദീകരണം നൽകേണ്ടത് നദ്‌വിയാണെന്നും ജിഫ്രി തങ്ങൾ പറഞ്ഞു. ലീഗും സമസ്തയും തമ്മിൽ അഭിപ്രായ വ്യത്യാസമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ബഹുഭാര്യത്വത്തെ എതിർക്കുന്ന രാഷ്ട്രീയ നേതാക്കൾക്ക് ഇൻചാർജ് ഭാര്യമാരുണ്ടെന്നായിരുന്നു ബഹാവുദ്ദീൻ നദ്‌വിയുടെ പരാമർശം. ബഹാവുദ്ദീൻ പറഞ്ഞത് സമസ്തയുടെ നിലപാടല്ലെന്നും സമസ്തക്ക് അങ്ങനെയൊരു നിലപാടില്ലെന്നും വ്യക്തമാക്കി ഉമർ ഫൈസി മുക്കം രംഗത്ത് വന്നിരുന്നു. അദ്ദേഹം പറഞ്ഞത് അനുസരിച്ച് മുസ് ലിം ലീഗിന്റെയും കോൺഗ്രസിന്റെയും എല്ലാവരുടെയും മന്ത്രിമാരുടെയും പേരുകൾ ഉൾപ്പെടുമെന്നും ഫൈസി പറഞ്ഞു.

TAGS :

Next Story