Quantcast

ബാറിൽ നിന്നും മദ്യപിച്ച് വരുന്നവരുടെ വാഹനങ്ങൾ പരിശോധിക്കരുത്; വിവാദ ഉത്തരവ് പിന്‍വലിച്ചു

വിമർശനം ഉയർന്നതോടെയാണ് ഉത്തരവ് പിൻവലിച്ചത്

MediaOne Logo

Web Desk

  • Published:

    20 Jan 2024 1:21 AM GMT

police cheking kerala
X

പ്രതീകാത്മക ചിത്രം

മലപ്പുറം: ബാറിൽ നിന്നും മദ്യപിച്ച് വരുന്നവരുടെ വാഹനങ്ങൾ പരിശോധിക്കരുതെന്ന വിവാദ ഉത്തരവ് മലപ്പുറം ജില്ലാ പൊലീസ് മേധാവി പിൻവലിച്ചു. വിമർശനം ഉയർന്നതോടെയാണ് ഉത്തരവ് പിൻവലിച്ചത്.

ഇന്നലെ രാവിലെയാണ് മലപ്പുറം ജില്ലാ പൊലീസ് മേധാവി ശശിധരൻ എസ് ഐ.പി.എസ് വിവാദ ഉത്തരവിറക്കിയത്. പൊലീസിൻ്റെ വാഹന പരിശോധനയും പെടോളിങ്ങും നടത്തുന്ന സമയങ്ങളിൽ അംഗീകൃത ബാറുകളുടെ ഉള്ളിൽ നിന്നോ അവയുടെ അധികാരപരിധിയിൽ നിന്നോ മദ്യപിച്ച് ഇറങ്ങുന്ന വ്യക്തികളെ പിടികൂടരുതെന്ന് നിർദേശിക്കുന്ന ഉത്തരവാണ് പുറത്തിറക്കിയത്. മദ്യപിച്ച് വാഹനമോടിക്കൽ നിയമ വിരുദ്ധമാണ്.

ബാറിൽ നിന്നും മദ്യപിച്ച് വാഹനം ഓടിച്ച് പോകുന്നവരെ പരിശോധിക്കരുതെന്ന ഉത്തരവ് സേനക്കുള്ളിൽ വലിയ ചർച്ചയായി . വൈകുന്നേരത്തോടെ ഉത്തരവ് പിൻവലിച്ചു. ബാറിനകത്ത് കയറി പിടികൂടരുതെന്നാണ് ഉദ്ദേശിച്ചതെന്നും ഉത്തരവ് തയ്യാറാക്കിയ ഉദ്യോഗസ്ഥർക്ക് സംഭവിച്ച പിഴവാണെന്ന വിശദീകരണമാണ് എസ്.പിയുടെ ഓഫീസ് നൽകുന്നത്.

TAGS :

Next Story