കൊച്ചിയിൽ വനിതാ ഡോക്ടറെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി
ആലുവയിലെ സ്വകാര്യ ആശുപത്രിയിലെ ഡോ.മീനാക്ഷി വിജയകുമാർ ആണ് മരിച്ചത്

കൊച്ചി: വനിതാ ഡോക്ടറെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ആലുവയിലെ സ്വകാര്യ ആശുപത്രിയിലെ സർജിക്കൽ ഐസിയുവിൽ ജോലി ചെയ്യുന്ന ഡോ.മീനാക്ഷി വിജയകുമാർ ആണ് മരിച്ചത്. ഇവർ താമസിക്കുന്ന കുന്നുവഴിയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
രാവിലെ ആശുപത്രിയിൽ നിന്ന് ഫോൺ വിളിച്ചിട്ടും എടുത്തില്ല. ഫ്ലാറ്റിൽ ഉള്ളവർ ശ്രമിച്ചിട്ടും വാതിൽ തുറന്നില്ല. ഇതേത്തുടർന്ന് വാതിൽ പൊളിച്ച് അകത്തു കയറിയപ്പോഴാണ് ഡോക്ടർ കിടപ്പുമുറിയിൽ മരിച്ചു കിടക്കുന്നത് കണ്ടത്. ഇവരുടെ കൈത്തണ്ടയിൽ ഒരു സിറിഞ്ച് കണ്ടതായും പറയുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. പെരുമ്പാവൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഇവർ ഒറ്റയ്ക്കാണ് ഫ്ലാറ്റിൽ താമസം.
Next Story
Adjust Story Font
16

